Tuesday 27 December, 2011

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയസ്വകാര്യ ആഡംഭര ഉല്ലാസ നൗക "AL DIMAS"ലോഞ്ച് ചെയ്തു

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സ്വകാര്യ ആഡംഭര ഉല്ലാസ നൗക "AL DIMAS"ലോഞ്ച് ചെയ്തു
മിഡില്‍ ഈസ്റ്റിലെ ഏറ്റെവും വലുതും വിലയേറിയതുമായ സ്വകാര്യ ആഡംഭര ഉല്ലാസ നൗക "AL DIMAS" ഇന്നു ഷാര്‍ജയില്‍ ലോഞ്ച് ചെയ്തു. എണ്‍പത്തഞ്ച് ദശലക്ഷം യു എ ഇ ദിര്‍ഹമാണ്‍ ഇതിന്റെ വില ഏകദേശ്ം നൂറ്റി ഇരുപത് കോടി രൂപയോളം വരും. യു എ ഇ പൗരനായ ഷാര്‍ജ നിവാസി റഷീദ് അലി ദിമാസിന്റെ ഉടമസ്ഥതയിലുള്ള ഈ നൗക രൂപകല്പന ചെയ്തത് തിരുവനന്തപുരം സ്വദേശിയും ദുബൈയില്‍ നോട്ടീക്കല്‍ ലൈന്‍സ് എന്ന മറൈന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറും ആര്‍കിടെക്ടറുമായ ക്രിഷ്ണ കുമാറാണ്. നിരവധി വര്‍ഷത്തെ പരിചയമുള്ള ഇദ്ദേഹം ഇത്തരതിലുള സംരംഭങ്ങല്‍ക്കു ചുക്കാന്‍ പിടിച്ചിട്ടുണ്ട്.

2006 ലാണ് ഇതിന്റെ നിര്‍മാണ പ്രവര്‍തതനമാരംഭിച്ചത് ഷാര്‍ജയിലെ സാലെം ക്രാഫ്റ്റ് എന്ന കമ്പനിയാണ് ഇതു നിര്‍മ്മിച്ചത് നാല്പത് വിദഗ്ദ തൊഴിലാളികളുടെ ആറു വര്‍ഷത്തെ പ്രയത്നമാണ് ഇതിനു പിന്നില്‍ (ഏകദേശം ആറു ലക്ഷത്തി നാല്പതിനായിരം മനുഷ്യ മണിക്കൂര്‍) മൂന്ന് നിലകളുള്ള ഇതിന്റെ നീളം 51 മീറ്ററാണ് വീതി 11 മീറ്ററും, 2400 കുതിര ശക്തിയുടെ രണ്ടു ജെര്‍മന്‍ എഞ്ചിനുകളാണു ഇതില്‍ ഘടിപ്പിചിട്ടുള്ളത് 250 കിലോവോള്‍ട്ടിന്റെ രണ്ടു ജെനറേറ്ററുകളും ഇതില്‍ ഘടിപ്പിചിട്ടുണ്ട്. 16കിടപ്പുമുറികള്‍,8 സന്ദര്‍ശക മുറികള്‍, 4 VIP മുറികള്‍ 3 ക്യാബിന്‍ ക്രൂ മുറികള്‍, ഒരു ഓണേര്‍സ് റൂം ഇവയൊക്കെ ഇതില്‍ സൗകര്യപ്പെടുത്തീട്ടുന്ട് അതിനു പുറമെ ജിം, ഹെലിപാഡ്, ലിഫ്റ്റ്, കിച്ചണ്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

(നിളാ ഫൈസല്‍ )

Wednesday 14 December, 2011

മുല്ലപ്പെരിയാറും സൂപ്പര്‍സ്റ്റാറുകളും

മുല്ലപ്പെരിയാറും സൂപ്പര്‍സ്റ്റാറുകളും




നമ്മുടെ കേരള നാട്ടിലെ സൂപ്പര്‍ സ്റ്റാരുമാരും മറ്റു പല സിനിമാ പ്രവര്‍ത്തകരും ഇപ്പോള്‍ ഒരു വല്ലാത്ത അവസഥയിലാണ് എങ്ങിനെയെങ്കിലും ഇലക്കും മുള്ളിനും കേടു വരുത്താതെ ഇതൊന്നൂരിയെടുക്കണം അതിനുള്ള ബദ്ധപ്പാടിലാണ്. മറ്റൊന്നുമല്ല മുല്ലപ്പെരയാര്‍ വിഷയത്തിലാണ് ഇവര്‍ക്ക് ഈ ഗതികേട് കാരണം മിക്കയാളുകളും ചെന്നൈലാണു സ്ഥിര താമസം വല്ലതും മിണ്ടിപോയാല്‍ പിന്നെ തീര്‍ന്നില്ലെ, പിന്നെ തമിഴകത്തു ഇവരുടെ ആരുടെയും ഒറ്റ ചിത്രങ്ങളും ഓടില്ല എന്നു മാത്രമല്ല പെട്ടിയും കിടക്കയും കെട്ടിപ്പൂട്ടി കിട്ടുന്ന വണ്ടിക്ക് നാടു പിടിക്കേണ്ടി വരും ഇതൊരു യാധാര്‍ഥ്യം. പക്ഷെ മറ്റൊരു തലത്തില്‍ DAM999 എന്ന ഫിലിമിലൂടെ മുല്ലപ്പെരിയാറിന്റെ ഭീഷണിയെ കുറിച്ചും ഒരു പക്ഷെ നാമൊക്കെ ഭയപ്പെടുന്ന ആ ഭീകരമായ സന്ദര്‍ഭത്തെ കുറിച്ചും തന്റെതായ രീതിയിലൂടെ പ്രതികരിച്ച സക്ഷാല്‍ സോഹന്‍ റോയ് യുടെ പ്രവര്‍ത്തനം വളരെ ശ്ലാഖനീയമായി തോന്നുന്നു, ഒരു പക്ഷെ മുല്ലപ്പെരിയാര്‍ വിഷയം കൂടുതല്‍ ജന ശ്രദ്ധയാകര്‍ഷിക്കാന്‍ സോഹന്‍ റോയ് യുടെ DAM 999 കൂടെ ഒരു കാരണമായിട്ടുണ്ട് എന്നു വേണമെങ്കില്‍ പറയാം. അതു പോലെ സുരേഷ് ഗോപി സം വിധായകന്മാരായ ജയരാജ്, മേജര്‍ രവി, ബി ഉണ്ണി ക്രിഷ്ണന്‍ എന്നിവര്ഉം മറ്റു പലരും നടത്തുന്ന ശ്രമങ്ങളും അനുമോദനമര്‍ഹിക്കുന്നവയാണ്.


ഇനി മേല്‍ പറഞ്ഞ ഭീഷണിയൊക്കെ ഉണ്ടെങ്കില്‍ പോലും കേരളത്തിലെ ജനങ്ങളുടെ വിയര്‍പ്പിന്റെ ഒരംശമെങ്കിലും പറ്റി ജീവിക്കുന്ന ഈ സൂപ്പര്‍ താരങ്ങള്‍ക്ക് ഈഎ പാവം ജനങ്ങല്‍ക്കു വേണ്ടി ഒരഭ്യര്‍ഥനയെങ്കിലും നടത്താമായിരുന്നു അതല്ലതെ ചോറ് ഇവിടെയും കൂറ് അവിടെയും എന്നുള്ള ഈ ഏര്‍പപ്പാട് ശരിയണെന്ന് കരുതാന്‍ കഴിയിന്നില്ല കാരണം അവര്‍ക്കും ഇന്നീ നടക്കുന്ന സമരങ്ങളില്‍ വ്യക്തമായോരു പങ്ക് ഉണ്ട. ഇതവര്‍ മനസ്സിലാക്കേണ്ട ഒരു സത്യം മാത്രം.

‌‌നിളാ ഫൈസല്‍

Monday 24 October, 2011

കൊക്കിനു വച്ചതു കുളക്കോഴിക്ക്


കൊക്കിനു വച്ചതു കുളക്കോഴിക്ക്!!!

 മുനീര്‍ സാഹിബിന്റെ മഹാഭാരത വിഷനും വിട്ട് കുഞ്ഞ് കുട്ടി പരാധീനങ്ങളെല്ലാം കെട്ടിയെടുത്ത് പുതിയ ചാനല്‍ തുടങ്ങിയതാ നികേഷ് സാറ് എന്ത് പറയാനാ നാട്ടാരൊന്ന് അറിയണ്ടെ ഇങ്ങിനേം ഒരു ചാനല്‍ കേരള നാട്ടിലുണ്ടെന്ന്,,അങ്ങിനെയാ ആ പാവം രോഗിയായ പിള്ള സാറിന്റടുത്ത് ചാനലിന്റെ പരിപ്പുമായി ദൂതനെ വിട്ടതു നമ്മുടെ നികേഷ് സാറ്... ആ എന്തു ചെയ്യാനാ ഒരുറുമ്പിനെ പോലും നോവിക്കാത്ത നിഷ്കളങ്കനായ പിള്ള സാറിന്റടുത്ത് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നു കൊടുത്തയച്ച പരിപ്പു വെന്തു. പക്ഷെങ്കില് വേവിച്ച പാത്രത്തിന്റെ അടി ഭാഗം കരിഞ്ഞു പോയി "റിപ്പോര്‍ട്ടറി"ല്‍ നിന്നും വന്ന "റിപ്പോര്‍ട്ടറും" സര്‍ നികേഷ് കുമാര്‍ അവര്‍കളും ഇപ്പൊ സുഖ വാസത്തിനിടെ ശല്യപ്പെടുത്തിയതിന് ഓ..ക്ഷമി...ജയില്‍ വാസത്തിനിടെ പുള്ളിയോടു ഫോണില്‍ സംസാരിച്ചതിനു പോലിസ് സ്വമേധയാ കേസെടുത്തിരിക്കുകയാണ്.



അകത്ത് തടവില്‍ കഴിയുന്ന പുള്ളിയുമായി ടെലഫോണില്‍ സംസാരിച്ചാല്‍ പുള്ളിക്കു കിട്ടുക നാലു ദിവസത്തെ അധിക തടവാണത്രെ,,,പക്ഷെ പുറത്ത് നിന്നും വിളിച്ചവനാകട്ടെ...പരമാവധി രണ്ടു വര്‍ഷവും
ചുരുക്കത്തില്‍ നായരു പിടിച്ച പുലിവാലു പോലെ!!!





ചക്ക വീണാലെന്താ മുയല്‍ ചത്തില്ലെ?? എന്നു പറഞ്ഞ പോലെ ഒരു കേസായാലെന്താ ചാനലിന്റെ പേര് നാട്ടാരൊന്നു കേട്ടില്ലെ!!! നമ്മക്കിത്രെ പറയാനുള്ളു"ആയിക്കോള്ളൂ ആയിക്കൊള്ളൂ എല്ലാമായിക്കൊള്ളൂ.. "മനസാ..വാചാ...കര്‍മ്മണാ....." ഒരു തെറ്റും ചെയ്യാത്ത ഈ പാവം "റിപ്പോര്‍ട്ടര്‍"മാരൊക്കെ അങ്ങ് നല്ല പോലെയങ്ങ് ജീവിച്ച് പൊയ്ക്കോട്ടെ പാവങ്ങളാ!!!

‌‌‌‌‌‌നിളാ ഫൈസല്‍

Saturday 15 October, 2011

വിവാദത്തില്‍ വഴിമുട്ടും വികസനം


ദൈവത്തിന്റെ സ്വന്തം നാടെന്നാ പേര്....പക്ഷെ നാട്ടില്‍ നിന്നുമെന്നും വന്നു കൊണ്ടീരിക്കുന്ന വാര്‍ത്തകള്‍ കേട്ടാല്‍ തോന്നും ലോകത്തുള്ള സകല ചെകുത്താന്മാരും ഇപ്പൊ നമ്മുടെ നാട്ടിലെ രാഷ്ട്രീയ മഹാരധന്മാരുടെ കൂടെയാ ഉള്ളതെന്നു തോന്നി പോകും ഒരു വര്‍ഷത്തോളമായി കേട്ടു കൊണ്ടിരിക്കുന്നു ബാലക്രിഷ്ണ പിള്ളയെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍..സുപ്രീം കോടതി... ഹൈകോടതി....ജഡ്ജി,,വക്കീല്‍...ജയില്‍...ഫൈവ് സ്റ്റാര്‍ ആശുപത്രി...ടെലിഫോണ്‍ വിവാദം....എക്സ്ട്രാ......അങ്ങിനെ ഒരുനിരതന്നെ.. വെറുമൊരു വിവാദം കൊണ്ട് തീര്‍ന്നെങ്ക്ങ്കില്‍ തരക്കേടില്ല ആ പേരും പറഞ്ഞ് നമ്മുടെ നിയമസഭ എത്ര ദിവസമാ തടസ്സപ്പെടുത്തിയത്??? ഇതൊക്കെ പൊതു ഖജനാവിനു എത്ര നഷ്ടമുണ്ടാക്കുന്നു എന്നതിനു ഒരു എം എല്‍ എ മാരും ഒരു കണക്കും വെക്കുന്നില്ല. ഈ പണമോക്കെ സാധാരണ ജനങ്ങളില്‍ നിന്നു തന്നെയാണീടാക്കുന്നതും.



ലോകം സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടുഴലുമ്പോഴും ഇന്ത്യാമഹാ രാജ്യം കെട്ട്ടുറപ്പൊടെ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ നാടിനെ എങ്ങിനെ നാം വികസനത്തിലേക്കത്തിക്കണം എന്നലോചിച്ച് ഒന്നിച്ച് മുന്നേറേണ്ട ഈ സന്ദര്‍ഭത്തില്‍ അനാവശ്യമായ വിവാദങ്ങളില്‍ നമ്മുടെ വിലപ്പെട്ട സമയമാണ് ഈ രഷ്ട്രീയ അന്ധത ബാധിച്ചവര്‍ തുലക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ കമ്മുണിസ്റ്റ് രാജ്യമായ ചൈന അവരുടെ നയത്തില്‍ ഭാഗികമായി നടത്തിയ മാറ്റത്തിന്റെ ഫലമായണവര്ക്ക് ലോക മാര്‍കെറ്റിന്റെ മുന്‍ നിരയിലേക്കെത്താന്‍ സാധിച്ചത്.



ഈയിടെ കേരളത്തില്‍ നടന്ന ഭൂരിഭാഗം സമരങ്ങളും വികസനത്തിനു വേണ്ടിയേ ആയിരുന്നില്ല!!!...എല്ലാം അനാവശ്യ വിവാദങ്ങളെ ചുറ്റി പറ്റിയായിരുന്നു, ഇതെല്ലാമാകാം ഇവര്‍ നാട് വികസനത്തിനായി ശബ്ദിക്കുന്നുവെങ്കില്‍..പക്ഷെ ഇതു വെറും രഷ്ട്രീയതയുടെ വ്രിത്തി കെട്ട മുഖം മാത്രം....അതില്‍ വികസനം വഴി മുട്ടി നില്‍ക്കുന്ന ദൈവത്തിന്റെ സ്വന്തം നാടും...

_നിളാ ഫൈസല്‍

Wednesday 11 May, 2011

കാണാന്‍ പോണ പൂരം!!!

മെയ് 13 ലേക്ക് കണ്ണും നട്ട് നേതാക്കള്‍ ... കൂടെ കസേരയിലേക്കും..അന്നു ചിലരെ ബിപി കൂടി ആശുപത്രിയിലാക്കേണ്ടി വരും മറ്റു ചിലര്‍ തല ചുറ്റി തറയില്‍ വീഴും..പിന്നെയും ചിലര്‍ മൂക്കറ്റമല്ല,,തലമുടി വരെ ആനമയക്കിയിലും മറ്റും മുങ്ങി..പഡോ!!! എന്റമ്മൊ.. ഇതിനൊക്കെയിടയിലും ചിലരുണ്ട്, എന്റെ നാട്ടില്‍ ഒരു പഴ്ഞ്ചൊല്ലുണ്ട്  " കുന്നു കുലുങ്ങിയാലും കുഞ്ഞാത്തു കുലുങ്ങില്ല!!!" എന്ന കണക്കെ,, ജയിച്ചാല്‍ ആര്‍മാദം കൊണ്ടര്‍മാദം,,തോറ്റാലോ...പാര്‍ട്ടീലെ ആരെങ്കിലുമൊന്നു ജയിച്ചാല്‍ മതി അതുംകൊണ്ടര്‍മാദം,,,എന്നാലും കുഞ്ഞാത്തൂന്റെ കാര്യോ പോലെ ഒരുകുലുക്കവുമില്ല,,,ഒരു പൊടിക്ക് വിട്ട് കൊടുക്കില്ല ,, ബാനറയിച്ച് ടൗസര്‍ തൈപ്പിച്ച് കൊടുത്താലും ഹേ..ഹേ..മൂപ്പര്‍ക്ക് ഒരു കുഴപ്പോമില്ല..പിന്നേം പിന്നേം കാണാം പല തരം "പെര്‍ഫോമന്‍സുകള്‍ "  




തിരഞ്ഞെടുപ്പിനു ശേഷം ഫലം വരേയുള്ള ഓരോ ദിന രാത്രങ്ങളും കുട്ടി നേതാക്കന്മാര്‍ക്കം  മുത്ത്ച്ഛന്‍ നേതാക്കന്മാര്‍ക്കും ഓരോ കൊല്ലം തീരണ മേനിയാണ്. മറ്റൊരു തരത്തില്‍ പണ്ടു പത്താം തരം പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന കുട്ടികളെ പോലെയുള്ള മാനസികാവസ്ഥയായിരിക്കും. ഒടുവില്‍ വിജയിച്ചാല്‍ പിന്നെ!! ദൈവമെ!! വാഗ്ദാനങ്ങള്‍ എന്തൊക്കെയാ നല്‍കീത്?? ഈ ജന്മം മുഴുവന്‍ ഭരിച്ചാലും നടപ്പിലാക്കാന്‍ പറ്റാത്തത്ര "ഓഫറുകാളാ" മിക്കതും,,പ്രചരണയോഗങ്ങളില്‍ തന്നെ കൂകി വിളിക്കാന്‍ വന്ന അന്യ പാര്‍ട്ടിക്കാരെ കണ്ടു സ്വന്തം പാര്‍ട്ടിക്കാര്‍ ജയ് വിളിക്കാണെന്നു പാവം തെറ്റിദ്ധരിച്ച് ഓഫ്ഫറിയതാ മുഴുവനും, അതിനു കാശിന്റെ ചിലവൊന്നുമില്ലല്ലോ...തലയൊന്നിനു ഒരു ലക്ഷം ക യുടെ ഇന്‍ഷുറന്‍സ്,,,ന്റെമ്മോ!!! മൂന്ന് കോടി ജനസംഖ്യ യുള്ള കേരളത്തിലാ ഈ ഓഫ്ഫര്‍ .മറ്റൊരു വാഗ്ദാനം  പണിക്ക് പോകാതെ തേരാ പാര അലഞ്ഞ് നടക്കുന്നവര്‍ക്ക് മാസാമാസം സൗജന്യ ശമ്പളം,,,ഇതൊക്കെ ഇതില്‍ പെട്ട സാമ്പിളുകള്‍ മാത്രം, കേരളത്തിലെ . ഒരു കോടി മുടക്കി റോഡില്‍ വാഴ നട്ട കുണ്ടും കുഴിയും തീര്‍ക്കാന്‍ പറ്റാത്ത ഇവറ്റകളാ ഇത്തരം യമണ്ടന്‍ വഗ്ദാനങ്ങള്‍ നല്‍കുന്നത്, അല്ലാ!!! എനിക്കറിയാന്‍ മേലാഞ്ഞി ചോദിക്കുവാ,,,ചന്ദ്രയാന്‍  വരെ വിജയമാക്കന്‍ കഴിഞ്ഞ മലയാളി..എന്തെ ഈ രഷ്ട്രീയത്തിലെ ബഡായി നേതാക്കളെ തിരിച്ചറിയാത്തത്,



പണ്ടു ഖത്തര്‍ ശൈഖ് പറഞ്ഞതായി അരോ പറഞ്ഞത് കേട്ടു,," ഇവിടെയുള്ള ഓരോ താബൂക്ക് പൊക്കി നോക്കിയലും അവിടെ ഉറുമ്പിനു പകരം "മലബാരിയെകാണാമെന്ന" ലോകത്തിന്റെ സകല മുക്കിലും മൂലയിലും പല നാടിലും സര്‍ക്കാറിന്റെ തലപ്പത്തിരുന്ന് ഭരണം നടത്തുന്നത് വരെ ഇപ്പറഞ്ഞ "മലയാളീസ്" ആണ്. പക്ഷെ സ്വന്തം നാട്ടിലെത്തിയാല്‍ ഇതൊന്നും കാണില്ല..ആ എന്റെ പൊളിറ്റിക്സ് മുത്ത്ച്ഛാ എവിടുന്നാ ഒരുത്തരം കിട്ടുക??.ഇല്ല ഇല്ല,,,ഇങ്ങിനെ പോകുന്നുവെങ്കില്‍ നമ്മുടെ നാടു ഒരിക്കലും നന്നാവാന്‍ പോണില്ല..എങ്കിലും പ്രതീക്ഷ കൈവിടാതെ ജീവിച്ച് പോകാം,,എന്നേങ്കിലും ഒന്ന് നന്നാവുമെന്നു കരുതി ആശ്വസിക്കാം കാരണം അറബിനാട്ടീലെ കഞ്ഞിലെ ഉപ്പും വറ്റും കുറഞ്ഞ് കുറഞ്ഞ് വരുന്നു വെന്നാ പൊതു സംസാരം, കേരളത്തിലേക്കു തന്നെ മടങ്ങി ചെല്ലേണ്ടതല്ലേ..ഇല്ലാ കൂടുതലൊന്നും ഞാന്‍ പറ്യില്ല..





ഏതായാലും ഇന്ത്യാ മഹാരാജ്യത്തിലെ ഏറ്റവും പ്രഭുദ്ധരായ വോട്ടര്‍മാരുള്ള കേരള സംസ്ഥാനത്തിലെ ഈ വരുന്ന പതിമൂന്നിനുള്ളാ ഫലം പതിവു പോലെയുള്ള കള്ളനും പോലീസും കളിയാണെന്നു വിലയിരുത്തല്‍ ഉണ്ടായിട്ടില്ല... കാത്തിരുന്നു കാണാം...
ആരും പ്രഷര്‍ കൂട്ടണ്ട!!! കുറക്കുകയും വേണ്ട!!!


(നിളാ ഫൈസല്‍ )

Sunday 8 May, 2011

ഉണ്ണീ..ഒന്നു നില്‍ക്കൂ...

"ഉമ്മാന്റെ കാലടി പാടിലാണ് സുബര്‍ക്കം ഓര്‍ത്തോളിന്‍ ..."അമ്മിഞ്ഞപ്പാലിന്‍ മധുരം ഇന്നു മറക്കാമോ???...ആയിര്‍ം പോറ്റുമ്മ വന്നാല്‍ സ്വന്തം പെറ്റുമ്മയായിടുമോ???...എത്ര വലിയ സത്യം,,,ഈ വരികളുടെയര്‍ത്ഥം അതിന്റെ അകക്കാമ്പ് തുറന്നു കാണിക്കാന്‍ എന്റെ തൂലിക ദുര്‍ബലമാണ് ,   ഇന്ന് അമ്മമാരുടെ ദിനം, അമ്മമാരെ ശരണാലയങ്ങളില്‍ തള്ളിയവര്‍ക്ക് അവരെ നൊന്തു പെറ്റ നിര്‍ഭാഗ്യവതിയായ അമ്മമാരെ സ്നേഹിക്കാന്‍ ഒരു ദിനം!! ലോകത്തിലെ മറ്റേതൊരു നാടിനേക്കളും എന്റെ നാടിന്റെ സ്ംസ്കാര്‍ത്തെ കുറിച്ച്, അല്ലെങ്കില്‍ അവിടെയുള്ള സ്നേഹ നിധികളായ അമ്മമാരെ കുറിച്ച്, അതുമല്ലെങ്കില്‍ അവരെ അകമഴിഞ്ഞ് സ്നേഹിക്കും തന്‍ പൊന്നുണ്ണിമാരെയൊക്കെയോര്‍ത്ത് അഭിമാനിക്കവുന്ന ഒരു കാലം നമ്മുടെ കേരള മണ്ണിനുണ്ടായിരുന്നു, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ "വിദ്യാ സമ്പന്നരായ" പുതിയ തല മുറ എല്ലാ തലങ്ങളിലും പടിഞ്ഞാറിന്റെ ദുര്‍മുഖ സംസ്കാരത്തെ അനുകരിച്ചതിന്റെ ഫലമായി പത്തു മാസം വയറ്റിലിട്ട് ഭാരം ചുമന്ന് ഒടുവില്‍ മരണ വേദനയോളം വിശേഷിപ്പിക്കുന്നാവുന്ന പേറ്റുനോവനുഭവിച്ച് ജന്മം നള്‍കി വളര്‍ത്തി വലുതാക്കി എന്നതിനെല്ലാം പ്രതിഫലം എന്ന നിലക്കു വീട്ടിലെ പട്ടിയുടെ വില പോലും കല്പിക്കാതെ വല്ല ശരണാലയങ്ങളിലും തള്ളി അവരവരുടെ സ്വാര്‍ത്ഥ ജീവിതത്തിനായി അകന്നു പോകുന്നു. ഈയുണ്ണികള്‍ ഓര്‍ക്കണം!!! ഞാനും ഒരച്ഛനാകും അല്ലെങ്കിലൊരമ്മയാകുമെന്നു!!! നമ്മുടെ സമൂഹത്തില്‍ വന്ന ഗുരുതരമായ ഈ മാറ്റത്തിന്റെ ഒരു വലിയ കാരണം വിദ്യാഭ്യാസത്തിന്റെ കുറവല്ല, മറിച്ച് ധാര്‍മ്മികാമായ വിദ്യാഭ്യാസ്ത്തിന്റെ അഭാവം മൂലമാണ് , നമ്മുടെ വിദ്യാഭ്യാസ പുരോഗതിക്കായി സമൂല മാറ്റങ്ങല്‍ ആവിഷ്കരിക്കുന്ന ഭരണ കര്‍ത്താക്കള്‍ ധാര്‍മ്മിക വിദ്യാഭ്യാസത്തിലധിഷ്ടിതമായ ഒരു പഠനപദ്ധതികള്‍ അവിഷ്കരിക്കുന്നതു ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വരും സമൂഹത്തിനു ഗുണോ ചെയ്യും.     
                                  



    പ്രവാസ     ജീവിത്തിനിടയിലെ പല പല നഷ്ട്ങ്ങളില്‍ പെട്ട ഒരു തീരാ നഷ്ട്മാണ് ഉമ്മന്റെ സാമീപ്യം, താത്കാലികമായി ഞാനെന്റെ ഉമ്മാനെ പിരിഞ്ഞിട്ട് ഒന്നര വര്‍ഷം തികഞ്ഞു, " എന്റെ ജീവിതത്തിലെ പറഞ്ഞാല്‍ തീരാത്ത നഷ്ടങ്ങളാണ് ഉമ്മയെ അകന്നു നില്‍ക്കുന്ന ഓരോ ദിനങ്ങളും,,എങ്കിലും ഉമ്മ എന്നില്‍ നിന്നും അകലെയല്ല, എന്റെ ഹ്രിദയമിടിപ്പിലെ ഓരോ നിമിഷങ്ങളിലും എന്റെയുമ്മ എന്റെ കൂടെയുണ്ട് അതു നിലക്കും വരേക്കും!!!





ആര്‍ക്കെങ്കിലും അമ്മയുണ്ടെക്കില്‍ അവരെ സ്നേഹിക്കാന്‍ കഴിയുക പരിപാലിക്കാന്‍ കഴിയുക എന്നത് ഈ ലോകത്തുള്ള മഹാഭാഗ്യങ്ങളില്‍ പെട്ട ഒരമൂല്ല്യ ഭാഗ്യമാണ്.

 ഒരിക്കല്‍ കൂടി ഓര്‍ക്കുക!!! ഉണ്ണികളെ നീയും ഞാനും നാളെ!!!......................

Saturday 7 May, 2011

യു എ ഇ ബൂലോഗ സമ്മേളനം..



ഒടുവില്‍ ഇന്നലെ അതും സംഭവിച്ചു..ജീവിതത്തില്‍ ആദ്യമായി ബൂലോഗരുടെ മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചു,,,ഞാനെന്റെ ബാപാനേം കൂട്ടിയാ ബൂലോക മീറ്റിനു വന്നത് ബൂലോക മുത്തഛന്മാര്‍ മുതല്‍ ഞാനടക്കമുള്ള പല കിടാങ്ങളെയും കാണാന്‍ സാധിച്ചു,,ഷബീര്‍ കോഴിക്കോട് , ശ്രീജിത് കൊണ്ടോട്ടി, ആളവന്താന്‍ , ഇസ്മാഈല്‍ ചെമ്മാട്,വാഴക്കോടന്‍ ,ശ്രീ കുട്ടന്‍ എന്നിവരുടെയൊക്കെ തനി നിറം കണ്ടു..ഒപ്പം എന്റെ നാട്ടുകാരന്‍ മുസ്തു കുറ്റിപ്പുറത്തിനെയും കാണാന്‍ കഴിഞ്ഞു..ആ പിന്നെ നമ്മളെ മലയാളം ബ്ളോഗര്‍മാരുടെ ഗ്രൂപ്പ് മുതലാളി ഇംതി മസ്താന്‍ ഇറാഖില്‍ നിന്നും പറന്നെത്തിയതും  നല്ല അനുഭവമായി..,,,സാബീല്‍ പാര്‍ക്കിലെ പച്ചപുല്‍ത്തകിടിയില്‍ യു എ ഇ ലെ ബൂലോഗന്മാരൊത്തു കൂടിയപ്പോള്‍ അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതത്തിലെ വേറിട്ടൊരനുഭവമായി..ഇത്തം മീറ്റുകള്‍ സമൂഹത്തിനു ഗുണകരമാവും തരത്തിലേക്കുള്ള വഴിമാറും എന്നെനിക്കു തീര്‍ച്ചയാണ്, അതെനിക്കു വളരെ ഏറെയൂര്‍ജ്ജം നല്‍കുന്നു.





 ഇത്രയൊക്കെയായാലും, എന്റെ മനസിനെ വിഷമിപ്പിച്ച ചില സന്ദര്‍ഭങ്ങളും ഉണ്ടായി, അതൊന്നും ഞാന്‍ പറഞ്ഞു വിവാദങ്ങള്‍ സ്രിഷ്ടിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല..ഇതിനോടു കൂടെ   വല്ല്യ  ബ്ലോഗാശാന്മാരോടെനിക്കൊരഭ്യര്‍ത്ഥയുണ്ട്, കുഞ്ഞു ബളോഗര്‍മാര്‍ വല്ല അഭിപ്രായമോ നിര്‍ദ്ദേശമോ വച്ചാല്‍ അവരെ തരം താഴ്താനോ, കൊച്ചാക്കാനോ ശ്രമിക്കതിരിക്കാന്‍ ശ്രദ്ധിക്കണം കൂടതെ അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കി അവരെ പ്രാപ്തരാക്കാന്‍ ശ്രമിക്കണം ഇതെന്റെ അഹങ്കാരമല്ല..എളിമയോടെയുള്ള അഭ്യര്‍ത്ഥന മാത്രം!!! എന്തോ..പറയാതിരിക്കാന്‍ തോന്നി പക്ഷെ..എന്റെ കുരുത്ത്ം കെട്ട മനസ്സ് അനുവദിക്കുന്നില്ല,,ഇന്നലെ നടന്ന മീറ്റില്‍ പങ്കെടുത്ത ആര്‍ക്കെങ്ക്ലും    ഇത്തരമൊരു വികാരമുണ്ടായെങ്കില്‍ എന്താണത്?? മെസ്സേജ് മാത്രം അയക്കുക..കൂടാതെ ഈ മീറ്റിനു പിന്നില്‍ അണിനിരന്ന എല്ലാര്‍ക്കും ആശംസകളോടെ എന്റെ നന്ദി അറിയിക്കുന്നു..ഒപ്പം ഇരാഹ്കില്‍ നിന്നും നാട്ടില്‍ പോകും വഴി ദുബൈലെത്തി ഈ മീറ്റിന്റെ മാറ്റു കൂട്ടിയ ഇംതിക്കും ഞാന്‍ നന്ദി പറഞ്ഞു കൊള്ളട്ടെ!!!!


(നിളാ ഫൈസല്‍ )

Monday 2 May, 2011

ഒസാമ വീണ്ടും മരിച്ചു...


എനിക്കിതൊന്നും കേടിട്ടെന്താണാവൊ...അങ്ങോട്ടു തലക്കു പിടിക്കുന്നില്ല..അമേരിക്ക മുമ്പ് ഇതിലും വല്ല്യ്  വീര വീര വാദങ്ങള്‍ പറഞ്ഞിട്ടുണ്ട്..അതല്ല ഇന്നലെ മരിച്ചുവെന്നു പറഞ്ഞില്ലെ മിസ്റ്റര്‍ ഉസാമ ബിന്‍ ലാദന്‍ ,,ഹാ അദ്ദേഹം തന്നെ ഇതിനു മുമ്പും മരിച്ചിട്ടുണ്ട്..അല്ല എന്റെ ഡിറ്റക്റ്റീവ് കണ്ണിലെ കിറുക്കാണെന്നു പറയാം..പാകിസതാന്റെ ജിയോ ചാനല്‍ ഒരു ഉസാമയുടെ ഒരു ചിത്രം പുറത്തു വിട്ടതു കണ്ടു..നിങ്ങള്‍ കണ്ടില്ലേ?? ഇതാ ഈ കാണുന്ന ഫോട്ടോയാ!! 


ഇന്നത്തെ കാലത്തു ഇതാര്‍ക്കും ഉണ്ടാക്കാം. ഒന്നും കരുതണ്ട.ഞാനൊരു കാര്യം ചോദിക്കട്ടെ,, കഴിഞ്ഞ പത്തു കൊല്ലമായി ലാദന്റെ പിന്നാലെയോടിയ അമേരിക്ക  എത്ര മാത്രം ആക്രമണങ്ങളാ നടത്തിയത്.. എന്നിട്ടും  കൂടുതല്‍ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ എന്തു കൊണ്ടു കടലില്‍ സംസ്കരിച്ചു എന്നു പറന്നതു?? അന്നൊരു വല്ല്യ് പെരുന്നളിന്റന്ന് സദ്ദാമിനെ തൂക്കിക്കൊന്ന സമത്ത്  പുറത്തു വിട്ട ചിത്രങ്ങളും വീഡിയോകളും നിങ്ങഅളും കണ്ടതല്ലെ?? എന്തായാലും ബിന്‍ ലാദനേക്കളും വലിയ ശത്രുവല്ലല്ലൊ സദ്ദാം..എന്നിട്ട് ഇത്ര വലിയ ശത്രുവായ ബിന്‍ലാദനെ വക വരുത്തിയപ്പോള്‍ ഇങ്ങിനെയാണോ അവര്‍ വാര്‍ത്ത പുറത്ത് വിടുന്നത്?? എവിടെയൊക്കെയോ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റെക്ക് ഉണ്ട് ആ പിന്നൊരു കാര്യം പറഞ്ഞതു കേട്ടു,,എന്തൊന്നാ..മതാചാര പ്രകാരം കടലിലൊഴുക്കിയെന്ന്..എനിക്കുതു കേട്ടിട്ടു നല്ല ഒന്നം തരം പുള്വാണെന്നാ തോന്നണതു..എന്തു ചെയ്യാനാ എന്റെ കിറുക്കാണെന്നു കൂടിക്കോള്ളൂ..

ഒടുവില്‍ ഇങ്ങനെയൊക്കെ ഉണ്ടാക്കി തീര്‍ത്ത സഥിതിക്കു അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഒബാമക്ക്യും കൂട്ടര്‍ക്കും ഇത്തിരി സമാധാനത്തിലിരിക്കാം..ഒരു കാര്യം വള്രെ വ്യക്തമാണ് അമേരിക്കന്‍ ജനത ഉസാമയെ വല്ലാതെ ഭയന്നിരുന്നുവെന്നു..ഉള്ളതാണേലും അല്ലെങ്കിലും..ഇനിയും അമേരിക്ക ഉസാമമാരെ സ്രിഷ്ടിക്കാതിരിക്കട്ടെ!!!

മച്ചുനന്മാരെ ആരും തെറ്റിധരിക്കണ്ടാ..ഞാനെന്റെ ഡിറ്റക്ടീവ് കണ്ണിലൂടെ നോക്കിയെന്നെയുള്ളൂ..

(നിളാ ഫൈസല്‍ )

Saturday 30 April, 2011

നമുക്കാശ്വസിക്കാം..

ഇതൊരു പൊന്‍പുലരിയാണു...മനുഷ്യ മനസ്സാക്ഷികളില്‍ കഠാര കുത്തിയിറക്കിയ ചെകുത്താന്മാര്‍ക്കെതിരെയുള്ള യുദ്ധം തീര്‍ന്ന പ്രതീതി,,ഒടുവില്‍ പോരാട്ടത്തില്‍ വിജയം കണ്ടെത്തിയിരിക്കുന്നു.

പല വര്‍ഷങ്ങളായി രാജാക്കന്മാര്‍ സ്വന്തം പ്രജകളെ തന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കു വേണ്ടി ബലി നല്‍കിക്കൊണ്ടിരുന്നപ്പോള്‍ അതിലൊന്നും തളരാതെ ഒടുവില്‍ പ്രജകളെല്ലാം ഒന്നിച്ചു നിന്നു പോരാട്ട്ം നടത്തി ഒടുവിലതാവിജയം പ്രജകളുടെ കൂടെ..എന്റെ രാജ്യത്തിന്റെ ഓരോ വിജയങ്ങളും എനിക്കു സന്തോഷവും ഊര്‍ജ്ജവും നല്‍കാറുണ്ട്,,അതു പോലെ തന്നെ എന്റെ രാജ്യത്തിന്റെ ഓരോ പരാജയങ്ങ്ളും എനിക്കു സന്താപവും മനഃക്ളേശവും നല്‍കാറുണ്ട്..എന്നാല്‍ ജീവിതത്തിലാദ്യമായിതാ ഞാന്‍ എന്റെ രാജ്യത്തിന്റെ പരാജയമെനിക്കു കുളിരേകിയിരിക്കുന്നു..മറു നാട്ടുകാരുടെ മുന്നില്‍ നാണം കെട്ടു പരാജിതനായി വന്ന എന്റെ രാജ്യത്തിന്റെ ദുരവസ്ഥ എനിക്കു അഹ്ളാദം  നല്‍കിയിരിക്കുന്നു..

എന്‍ഡോസള്‍ഫാനെതിരെയുള്ള പ്രതിഷേധം മറു നാട്ടുകാര്‍ വരെ ഉയര്‍ത്തിയപ്പോള്‍ സാംസ്കാരിക പൈത്രികമെന്നഭിമാനിച്ച എന്റെ നാട്ടിലെ അധികാര രാജാക്കന്മാരുടെ ചെയ്തികളാല്‍ എന്റെ നാടിനേറ്റ കളങ്കത്തില്‍ എനിക്കുള്ള ദുഃഖവും ഞാന്‍ രേഖപ്പെടുത്തുന്നു..അതോടൊപ്പം എന്‍ഡോസ്ല്ഫാനെതിരെയുള്ള ശബ്ദം അങ്ങകലെ ജനീവയില്‍ എത്താന്‍ കാരണക്കാരായ ഒരോരുത്തര്‍ക്കും സമൂഹത്തില്‍ നല്ലതു വരാന്‍ ആഗ്രഹിക്കുന്ന ഒരു പൗരനെന്ന നിലയില്‍ ഞാന്‍ നന്ദി പറയാന്‍ അഗ്രഹിക്കുന്നു..ഐക്യം തന്നെയാണു ശക്തി!!!

(നിളാ ഫൈസല്‍ )

Tuesday 26 April, 2011

എന്‍ഡോസള്‍ഫാന്‍ വിഷം നിരോധിക്കുക!!!
























ഇതു ലജ്ജാവഹമാണു..മനുഷ്യ രാശിക്കു തന്നെ ഭീഷണിയായ എന്ഡോസള്ഫാനെതിരെ..യൂറോപ്യന് രാജ്യങ്ങള് വരെ ശ്ബ്ദമുയര്ത്തിയപ്പോള്‍ ലോകത്തിലെ മറ്റു രാജ്യങ്ങള്‍ക്കു മാത്രികയാകേണ്ട ഇന്ത്യ മഹാരാജ്യത്തിന്റെ പ്രധിനിധികളാല്‍ തന്നെ അതിന്റെ നിരോധനം തടയുവാനുള്ള ശ്രമം നടത്തിക്കൊണ്ട് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയാല്‍ ദുരന്ത ബാധിതരായ നമ്മുടെ സഹ ജീവികളോടുള്ള മാനുഷിക കര്‍ത്തവ്യം പോലും നിറവേറ്റാതെ അവരുടെ മാതാ പിതാക്കളുടെ കണ്ണ്നീര്‍ കണ്ടില്ല എന്നു നടിക്കുന്ന ഈ തീരുമാനം വളരെ പൈശാചികമാണു..ഇതിനകം തന്നെ ലോകത്തിലെ എണ്‍പതോളം രാജ്യങ്ങള്‍ ഇതിനെ എതിര്‍ക്കുകയും നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.. എന്നിട്ടും നമ്മുടെ ഭരനാധികാരികളുടെ കണ്ണു തുറ്ക്കുന്നില്ല,,അവര്‍ ഇനിയും മരണങ്ങള്‍ക്കയി കാതോര്‍തിരിക്കയാനു..പുതു തലമുറയുടെ നാശത്തിനായ് കണ്ണും നട്ടിരിക്കുന്നു..ഈ പിഞ്ചു പൈതങ്ങളുടെ കണ്ണിലെ നിസ്സഹായത കാണാന്‍ കഴിയാത്ത കണ്ണുകള്‍ കണ്ണുകളല്ല, അവ രക്ത ഗന്ധമുള്ള തീക്കനലുകളാണ്, അവരുടെ ദീന രോദനം കേള്‍ക്കാന്‍ കഴിയാത്ത കാതുകളല്ല, അത് സ്വേച്ചാധിപതികളുടെ കര്‍ണ്ണ പടങ്ങളാണ്!!! അവരുടെ ഹ്രിദയ നൊമ്പരം മനസിലാക്കാത്ത ഹ്രിദയം മാനുഷികമല്ല,,,അതു പൈശാചികമാണു..

നാം ഒന്നിച്ചു ഭരണാധികാരികളുടെ കണ്ണൂ തുറപ്പിക്കുക..ഇനിയും നമുക്ക് അപൂര്‍ണ്ണരായ കുഞ്ഞനുജന്മാരും അനിയത്തിമാരും ഉണ്ടാവാതിരിക്കാന്‍ നമുക്കണി ചേരാം.."നമ്മുടെ മണ്ണിനെ സംരക്ഷിക്കുക!! ജീവന്‍ സംരക്ഷിക്കുക!! എന്‍ഡോസല്‍ഫാന്‍ നിരോധിക്കുക!!!

(നിളാ ഫൈസല്‍ )

Monday 25 April, 2011

മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്: യു ഏ ഇ ബ്ലോഗേര്‍സ് മീറ്റിനു അരങ്ങൊരുങ്ങുന്നു.......




മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്: യു ഏ ഇ ബ്ലോഗേര്‍സ് മീറ്റിനു അരങ്ങൊരുങ്ങുന്നു.......: "പ്രിയപ്പെട്ടവരേ .. മലയാളം ബ്ലോഗേര്‍സ് ചങ്ങാതികളെ... ഇപ്പോള്‍ ബ്ലോഗര്‍മാര്‍ മീറ്റ് ചെയ്യുന്ന കാലം ,എഴുത്തിലൂടെയും ,വായനയിലൂടെയും അറിഞ്ഞ ..."

Sunday 24 April, 2011

എക്സിബിഷന്‍ യാത്ര!!!

കാലത്ത് 7.30 ന് കോയമ്പത്തൂര്‍ പാസഞ്ചര്‍ സ്റ്റേഷനിലെത്തും,, താഴെ അങ്ങാടിയില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുണ്ടവിടേക്ക്, നിളാ നദിയുടെ തീരത്ത് തലയുയര്‍ത്തി നില്‍ക്കയാണു പേരശ്ശ്നൂര്‍ സ്റ്റേഷന്‍ , മുന്‍‌‌കൂട്ടി നിശ്ചയിചതു പൊലെ ഞാനും ചങാതിമാരും കോഴിക്കോടിനു ഒരു എക്സിബിഷന്‍ കാണാന്‍ പോകാനുള്ള ഒരുക്കം, ഞങ്ങള്‍ അഞ്ചു പേരുന്ണ്ട്  ഷബീല്‍ കുറ്റിപുറത്ത് നിന്നു കയറാമെന്നു പറഞ്ഞു, പതിവു പൊലെ ജലീല്‍ അര മണിക്കൂര്‍ വൈകിയാ വരവു ,അപ്പൊഴേക്കും 7.20 പിന്നെ നേരെയോടി സ്റ്റെഷനിലെത്തലും ദേ..കയ്യെത്തും ദൂരത്തെത്തും മുന്‍പേ വണ്ട്ഇ പോകാനുള്ള ചൂളം വിളിച്ചു നീങ്ങിത്തുട്ങ്ങിയിരുന്നു, എന്തായാലും എക്സിബിഷനു പൊയെ അടങ്ങൂ.. എന്ന മട്ടില്‍ നാലു പേരും കൂടെ ഒരോട്ടോയില്‍ കയറി കുറ്റിപ്പുറം സ്റ്റേഷ്നിലെത്തി, ഷബീല്‍ അവിടെ കാത്തു നില്പ്പായിരുന്നു. ഇനി അടുത്ത ട്രയിന്‍ "ഇന്റെര്‍ സിറ്റി"യാണു അതു 8.30 നു വരും, ടിക്കറ്റ് കൗണ്ടറിന്റെ "Q" കണ്ടപ്പ തോന്നി, ഇനിയിന്നു പോകാന്‍ പറ്റില്ലെന്ന്. എന്തായലും ഒരു കൈ നോക്കമെന്നു കരുതി "Q" വില്‍ നിന്ന് ഞാനും റിയാസുമാണു വരിയില്‍ ഏകദേശം പത്തിരുപത്തിയഞ്ചു പേര്‍ ഞങ്ങളുടെ മുന്നില്‍ കാണും, അക്ഷമരായി നിന്നു ഒടുവില്‍ കൗണ്ടറിലേക്ക് 2 പേരുടെ ദൂരമെയുള്ളു, എന്തായലും ടിക്കറ്റു കിട്ടുമെന്ന സമാധാനത്തില്‍ നല്ല പോസിട്ടാനു നില്പ്പു, അപ്പഴുണ്ട് പ്രവിയോടി വരുന്നു ടാ ടിക്കറ്റ് എടുക്കണ്ട!!! ഷബീല്‍ പറഞ്ഞു കുഴപ്പമൊന്നുമില്ലാന്ന്, അവനിടക്കു പോകാറുണ്ടത്രെ..അപ്പൊഴേക്കും കൗണ്ടറില്‍ എന്റെ നമ്പര്‍ ആയിരുന്നു, ഞങ്ങളുടെ ഈ പെര്‍ഫോമെന്‍സെല്ലാം കണ്ട് പല മഹാന്മരും മഹതികളും അവിടെ നില്‍പ്പുണ്ടഅയിരുന്നു. എന്തായാലും ടിക്കറ്റ് എടുക്കതെ അഞ്ചു പേരും കൂടെ "Platform" ലൂടെ A/c ഫസ്റ്റ് ക്ളാസില്‍ കേറാനെന്ന മട്ടില്‍ നടന്നു. അപ്പൊഴേക്കും "intercity"  ഒന്നാം നമ്പര്‍ പ്ളാറ്റ് ഫോമിലേക്കു വന്നു നിന്നു, ഒന്നും നോക്കിയില്ല തൊട്ടടുത്തു കിട്ടിയ കമ്പാര്‍ട്ടുമെന്റില്‍ കയറിക്കൂടി.

വണ്ടീ പതുക്കെ നീങ്ങി തുടങ്ങി..എടക്കുളം കഴിഞ്ഞതെയുള്ളൂ അപ്പൊഴേക്കും നീലയും വെള്ളയും യൂനിഫോമിട്ട് 4 പേര്‍ വന്നു അവര്‍ റെയില്‍വെ സക്വാഡ് ആയിരുന്നു, അവരോരുത്തരായി എല്ലാരുടെയും ടിക്കറ്റുകള്‍ പരിശോധിക്കാന്‍ തുടങ്ങി, കഷ്ട്കാലമെന്നെല്ലാതെ എന്തു പറയാനാ അവരിലൊരാല്‍ എന്റടുത്തും വന്നു, ടിക്കറ്റ് കാണിക്കാന്‍ പറ്ഞ്ഞു, അയ്യോ!!! ഇനി ഇപ്പോ എന്താ ചെയ്യാ പടച്ചോനെ??ആകെ ഗുലുമാലായല്ലൊ? അപ്പള്‍ തോന്നിയ ബുദ്ധിക്ക് പറ്ഞ്ഞു "
ടിക്കറ്റ് കൗണ്ടറില്‍ ഭയങ്കര തിരക്കായിരുന്നു,  അതു കാരണം പറ്റീല" എന്നു പറ്ഞ്ഞു" എന്റെ ഈ പുളുവടിയൊക്കെ കേട്ടു കൗണ്ടറില്‍ "Q" വില്‍ നിന്നിരുന്ന പലരും ഇതൊക്കെ കണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. ഇനി വേറെ എവിടെയെങ്കിലും പോണോ ചമ്മാന്‍?..എന്തു പറഞ്ഞിട്ടും ഒരു രക്ഷയുമില്ല..ഒടുവില്‍ സെന്റിയടിച്ചു നോക്കി,,ഒരു രക്ഷയുമില്ല..അങ്ങിനെയവരുടെ കൂടെയുള്ള് ഒരുമാമന്‍ പോയി ഒരു പൊലീസ് മാമനെ കൂട്ടി വന്നു..പടച്ചോനെ ഇല്ല ഇതു പണിയായതു തന്നെ..പൊലിസ് മാമന്റെ കൂടെ പോകാന്‍ പറഞ്ഞു..എന്താ ചെയ്ക..ഇന്റെര്‍സിറ്റി എക്സ്പ്രെസ്സ് പോലെ വരിവരിയായി ഒരൊ കമ്പാര്‍ട്ടുമെന്റിനും ഇടയിലുള്ള കക്കൂസിന്റവിടെക്കു പോയി.. സക്വാഡില്‍ പെട്ട പെട്ട ഒരമ്മച്ചി ഇങ്ങിനെ പിറു പിറുക്കുന്നുണ്ട് " നിങ്ങള്‍ക്ക് ഇതിന്റെ വല്ല കാര്യവുമുണ്ട? അതിനിടയില്‍ ഒരു പാടു നേരം ടോയ്ലെറ്റിന്റെ വാതില്‍ തുറക്കാത്തത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ പുള്ളിക്കാരി പ്റഞ്ഞു "ഇതിനകത്താരോ ഒളിഞ്ഞിരിക്കുന്നുവെന്ന് തോനുന്നു ഒന്നു വിളിച്ചു നോക്കിയെ"..കതകില്‍ ഒരു പാടു മുട്ടിയപ്പോള്‍ ദേ..ഒരുത്തന്‍ .., പുറത്ത് ചാടി!! അപ്പാടെ അമ്മച്ചിയവനോട് ടിക്കറ്റ് കാണിക്കാന്‍ പറഞ്ഞു, അവന്‍ മാന്യമായി പാന്റിന്റെ പോക്കറ്റില്‍ നിന്നും ഒരു ടിക്കറ്റെടുത്ത് അവര്‍ക്കു നീട്ടി,,പക്ഷെ അതൊരു ബസ് ടിക്കറ്റായിരുന്ന!! പിന്നെയവന്റെ ബബ്ബബ്ബ..കളിയായിരുന്നു..ഇതൊക്കെ കണ്ട്ആരോ പരഞ്ഞു "ഇവന്‍ പുലിയല്ല,,പുപ്പുലിയാണെന്നു,,എന്തായലും ഞങ്ങള്‍ 5 പേരുടെയും പോക്കറ്റുകല്‍ ഞെക്കി പിഴിഞ്ഞു,,,150 നു പകരം 1500 കൊടുത്തു എക്സിബിഷന്‍ കാണാന്‍ പോയി..അദ്യത്തെയും അവസാനത്തെയും കള്ള വണ്ടീ യാത്ര!!!

(നിളാ ഫൈസല്‍ )


Sunday 3 April, 2011

നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്‌ലിയാര്‍ അന്തരിച്ചു

നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്‌ലിയാര്‍ അന്തരിച്ചു



മലപ്പുറം: കാരന്തൂര്‍ മര്‍ക്കസ് ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പലും മലപ്പുറം ജില്ലാ സംയുക്ത ഖാളിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ പ്രസിഡന്റും മുശാവറ അംഗവുമായ നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്‌ലിയാര്‍ (72) അന്തരിച്ചു. ഞായറാഴ്ച ഉച്ചക്ക് 12:30ന് പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയിലായിരുന്നു മരണം.

1986 മുതല്‍ മര്‍കസില്‍ ശൈഖുല്‍ഹദീസും വൈസ് പ്രിന്‍സിപ്പലുമായിരുന്നു. വഹാബികളുടെ അത്തൗഹീദിന് 'തൗഹീദ് ഒരു സമഗ്രപഠനം' എന്ന ഖണ്ഡനകൃതിയെഴുതി രചനാരംഗത്തു വന്നു.

മതങ്ങളിലൂടെ ഒരു പഠനപര്യടനം, മദ്ഹബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധമുറകള്‍, ഇസ്‌ലാമിക സാമ്പത്തികനിയമങ്ങള്‍, ജുമുഅ ഒരു പഠനം തുടങ്ങി നിരവധി മലയാള കൃതികള്‍ എഴുതി. മിശ്കാതിനെഴുതിയ വ്യാഖ്യാനം 'മിര്‍ഖാതുല്‍ മിശ്കാത്' പ്രധാന അറബി കൃതിയാണ്. അഖാഇദുസ്സുന്ന, ഫിഖ്ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങളും ജംഉല്‍ ജവാമിഅ്, ജലാലൈനി എന്നിവക്കെഴുതിയ വ്യാഖ്യാനങ്ങളും എടുത്തുപറയേണ്ടതാണ്.

(Courtesy: Mathrubhumi)

Tuesday 15 February, 2011

നബി ദിനാശംസകള്‍

ലോക ചരാചരങ്ങള്‍ പടയ്ക്കാന്‍ കാരണഭൂതരായ പ്രവാചകന്‍  മുഹമ്മദ്‌ മുസ്തഫ (സ) തങ്ങളുടെ ജന്മദിനാശംസകള്‍... കരുണ്യത്തിന്റെയും ക്ഷമയുടെയും ഉറവിടമായ നബിയെ ഓര്‍ത്ത് ലോക നന്മക്കായ് പ്രാര്‍ത്ഥിക്കാം..



Monday 7 February, 2011

മകളേ!!! മാപ്പ്!!! മാപ്പ് !!

           സൗമ്യാ ..നീ ഈ സമൂഹത്തിനു മാപ്പ് നല്‍കൂ..അവജ്ഞയുടെയും അവഹേളനത്തിന്റെയും സ്വാര്‍ത്ഥതയുടെയും ക്രൌര്യം നിറഞ്ഞ കണ്ണിലൂടെ എന്തിനെയും നോക്കി കാണുന്ന ഈ സമൂഹം, ഒരു നിമിഷത്തെ കഠിന ഹൃദയത്വം കൊണ്ട് നഷ്ടമായത് ഒരു ജീവന്‍, വിധിയെ ആര്‍ക്കും വിലങ്ങു വെക്കാന്‍ കഴിയില്ല, എങ്കിലും സൗമ്യയുടെ കാര്യത്തില്‍ സംഭവിച്ചത് അതല്ല, ഏതൊരു കാര്യവും അറിയാനും കാണാനും തിടുക്കം കൂട്ടുന്ന മലയാളിയുടെ വികലമായ ഹൃദയം ഒരിക്കല്‍ കൂടി നമ്മെ നടുക്കിയിരിക്കുന്നു, ഇന്നെല്ലാം "എനിക്ക് വേണ്ടി മാത്രം" എന്ന ചിന്തയും "സ്വന്തം കാര്യം സിന്ദാബാദ്‌" എന്ന അധാര്‍മിക തത്വവും മാനുഷിക സ്വഭാവഗുണങ്ങളെ ഇല്ലായ്മ ചെയ്തിരിക്കുന്നു.

            സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം സംഭവങ്ങളെ നാം ഒരിക്കലും എഴുതി തള്ളാന്‍ പാടില്ല, ഇന്ന് സൗമ്യക്ക്‌ ഇത് സംഭവിച്ചെങ്കില്‍ നാളെയുടെ സ്ഥിതി ഇതിലും പരിതാപകരമാകുകയെ ഉള്ളൂ.. അതൊരു നല്ല സൂചനയല്ല..മറ്റു പലരും പറയുന്നതുപോലെ "മൃഗത്തെ പോലും ലജ്ജിക്കുന്ന ചെയ്തി" എന്നുപോലും എനിക്കിത്തരം സംഭവങ്ങളെ ഉപമിക്കാന്‍ കഴില്ല കാരണം ദൈവത്തിന്‍റെ സ്രിഷ്ടികളിലെ സമുന്നതരായ മനുഷ്യനെ പോലെ തരം താഴ്ന്ന പ്രവര്‍ത്തി ചെയ്യാന്‍ അവയ്ക്ക് ഒരിക്കലും കഴിയില്ല.. കൂര്‍മ്മബുദ്ധിയും തിരിച്ചറിവും നല്‍കിയ മനുഷ്യന്‍ ചെയ്യുന്ന ഇത്തരം പൈശാചിക കൃത്യങ്ങള്‍ നിര്‍വചിക്കാന്‍ എന്‍റെ നിഘണ്ടുവില്‍ വാക്കുകളില്ല, സൗമ്യക്കുണ്ടായ അനുഭവം ഇനി നമ്മുടെ സഹോദരങ്ങല്‍ക്കുണ്ടാവാതെ ശ്രദ്ധിക്കേണ്ടത് സമൂഹമാകുന്ന നമ്മുടെ കടമയാണ്, മംഗല്ല്യ വാര്‍ത്ത‍ കേള്‍ക്കനാഗ്രഹിച്ച പെറ്റമ്മ കേട്ടത് നൊന്തു പെറ്റ തന്‍റെ മോളുടെ മൃഗീയവും പൈശാചികവുമായ നൊമ്പര വാര്‍ത്ത‍,,ഒരു കുടുംബത്തിന്‍റെ തണലായിരുന്ന സൗമ്യയുടെ ഗതി ഇനി നമ്മുടെ സഹോദരിമാര്‍ക്കോ മറ്റുള്ളവര്‍ക്കോ വരാതെ സൂക്ഷിക്കുക നമ്മുടെ കടമയാണ്, നമുക്കിടയില്‍ തന്നെ ഒളിച്ചിരിക്കുന്ന ഇത്തരം കാട്ടാളന്മാരെ നാം തന്നെ തിരിച്ചറിയുക..നന്മ നിറഞ്ഞ സന്തോഷം നിറഞ്ഞ ഒരു നല്ല നാളേക്ക് വേണ്ടി തന്നെക്കൊണ്ടാവുന്നത് ചെയ്യാന്‍ നമ്മളോരോരുത്തരും മുന്നോട്ടു വരിക ഞാന്‍ എന്നെ തന്നെ ഉണര്‍ത്തി നിര്‍ത്താം..നല്ല  നാളേക്ക് വേണ്ടിപ്രാര്‍ത്ഥനയോടെ..  


Please Post your Comments & Opinions.....

(നിളാ ഫൈസല്‍ )


Sunday 6 February, 2011

നാടകമേ ഉലകം..!!!







നിങ്ങളിപ്പോ കരുതും എല്ലാമിപ്പോ തീരുമെന്ന്,,എന്നാല്‍ നിങ്ങള്‍ക്കു  തെറ്റി, ഇതൊക്കെ ഒരുപാട് കണ്ടതാ,,ചിലപ്പോള്‍ ചിലര്‍ അര്‍ദ്ധരാത്രി കുട ചൂടും, ചിലര്‍ രാപ്പകലന്തിയോളം വെള്ളം കോരി അന്തിക്ക് കലമുടക്കും, ചിലപ്പോള്‍ ചിലര്‍ കുളം കലക്കും അതുകണ്ട് ചിലര്‍ കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കും അങ്ങിനെയങ്ങ് നീളുന്നു ചീട്ട്..വോട്ടു വണ്ടി 4 വര്‍ഷവും 11 മാസവും കട്ട മേലാകും..ഒടുക്കം വോട്ടെടുപ്പടുത്താല്‍ പിന്നേം നിരത്തിലിറക്കും, അപ്പൊ അവയ്ക്ക് ഓടാനുള്ള ഇന്ധനം കാണില്ല,,അതൊപ്പിക്കാനായി ചില്ലറ ഗോസിപ്പുകളും ആരോപണ പ്രത്യാരോപണങ്ങളും, അതെന്നും അങ്ങിനെ തന്നെ...ആരു ഭരണത്തില്‍ വന്നാലും ആദ്യത്തെ നാലര കൊല്ലം ഒന്നും നടക്കില്ല,, അങ്ങിനെ പറഞ്ഞാല്‍ ശരിയാവില്ല, ഒന്നും ചെയ്യില്ല എന്ന് പറയാം, അവരെന്തെങ്കിലും ചെയ്യുന്നുവെങ്കില്‍ തിരഞ്ഞെടുപ്പിന് ആറു മാസം മുമ്പ് ഇറങ്ങും പിന്നെ ദിവസവും ഉദ്ഘാടനങ്ങള്‍..പൊതുയോഗങ്ങള്‍..പത്രം മറിച്ചു നോക്കിയാല്‍ അഞ്ചു പേജ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് മാത്രം വേണ്ടി വരും..അതൊക്കെയങ്ങ് തീരുമ്പോള്‍ തിരഞ്ഞെടുപ്പെത്തി..അപ്പോഴേക്കും വെള്ളം നന്നായി കലങ്ങിയിരിക്കും കിട്ടിയ  തക്കത്തില്‍ കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമം... കിട്ടിയാല്‍ കിട്ടി അത്ര തന്നെ,, പണ്ടെവിടെയോ കേട്ടത് പോലെ "കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി"


വെള്ളം കലങ്ങി തെളിഞ്ഞാല്‍...ചിലര്‍ക്ക് ചാകര പോലെ..മറ്റു ചിലര്‍ വെറും കയ്യോടെ,, ഹരിശ്രീ  കുറിക്കാമെന്നു മോഹിച്ചവര്‍ക്ക് മോഹം മാത്രം ബാക്കി വരും, മറ്റുചിലര്‍ അപ്പോഴും പഴിച്ചു കൊണ്ടിരിക്കും...നീയാ കാരണം..അവനാ കാരണം..അടി വാരിയ സന്തോഷത്തില്‍ വേറൊരു കൂട്ടം, എന്തൊക്കെയായാലും.... അവസാനം,,,!!!

പൊതുജനം കാലി കൊട്ടയുമായി.... മന്ധോദര വിഡ്ഢികളായി..... അടുത്ത അഞ്ചുവര്‍ഷമൊന്നു തീരാന്‍ കാത്തിരിക്കും എന്തെങ്കിലും  കിട്ടുമെന്നാശിച്ചു  കൊണ്ട്...   

(നിളാ ഫൈസല്‍ )



 


Wednesday 26 January, 2011

പ്രവാസി















'അവന്‍റെ ഹൃദയം മരിച്ചു'
'അവന്‍റെ  മനസ്സും മരിച്ചു'
'അവനും മരിച്ചു കൊണ്ടിരിക്കുന്നു'
"പ്രഭ ചൊരിയുന്നവന്‍ ചന്ദ്രനെ പോല്‍,
ഇരുള്‍ മൂടുന്നവന്‍ ജീവിതം കറുത്ത വാവു പോല്‍,
"പനിനീര്‍ മുട്ട് പോലെയവന്‍,,
"പരിമണമേകിടുന്നൂ പാരില്‍,,
പല നാള്‍ കഴിഞ്ഞതാ,
പൊഴിയുന്നു ജീവിതമാ,
"പൂവിതള്‍ പോല്‍"
മുന്‍പാരോ ചൊല്ലിയത്രെ "പ്രവാസി",,
"മെഴുകുതിരിയാ ജീവിതം,
വെള്ളി വെളിച്ചമേകുമാത്തിരി ..
ഉരുകി മൃതിയടയുന്നു ഭൂവില്‍, 
ആര്‍ക്കായ്‌ ജീവിക്കുന്നവന്‍ പാരില്‍ ??
"മറ്റാര്‍ക്കോ വേണ്ടി ജീവിക്കുന്നവന്‍"
"അവന്‍ തന്‍ നഷ്ട സ്വപ്നങ്ങളില്‍ ആരാവാന്‍ കൊതിച്ചവന്‍?
ഇന്ന്‍ ആരാണ് അവന്‍ ?? എന്ത് ആണ് അവന്‍ ??
 "അവനൊരു പ്രവാസി മാത്രം!!!"

                    ശുഭം 
      
(നിളാ ഫൈസല്‍ )

Tuesday 25 January, 2011

ആമിക്കുട്ടി പിന്നെ വന്നില്ല!!

ആമിക്കുട്ടി  പിന്നെ വന്നില്ല,, സമൂഹമവരെ ഭ്രാന്തിയെന്നു വിളിച്ചു എന്നിട്ടും അവര്‍ സമൂഹത്തെ സ്നേഹിച്ചു പക്ഷേ അവരെ തിരികെ സ്നേഹിക്കാന്‍ സമൂഹം മറന്നു,  അവരന്നു വീട്ടില്‍ വന്ന സമയം വീട്ടില്‍ ഉപ്പയുടെ  സഹോദരി പല്ലുവേദന കാരണം പഴുത്ത് മുഖമാകെ നീരുവന്നു തടിച്ചു വീര്തിരിക്കുകയായിരുന്നു, അത് കണ്ട പാടെ ആമിക്കുട്ടി സങ്കടത്തോടെ പറഞ്ഞു "എന്‍റെ റബ്ബേ   ഇന്കിത് കാണാന്‍ വജ്ജല്ലോ" സ്നേഹിക്കാന്‍ മാത്രമറിയുന്ന അവര്‍ നെടുവീര്‍പ്പിട്ടു, പിന്നെ ഒരൊറ്റ നാണയം കയ്യിലെടുത് പറഞ്ഞു "ഞാനിപ്പതന്നെ ഇത് പള്ളീലെ പെട്ടീലിട്ടിട്ടു വരാ" അതപ്പോള്‍ തന്നെ പള്ളീലെ പെട്ടീലിട്ടു ആമിക്കുട്ടി തിരികെ വന്നു, ഉമ്മാനോട് ചോദിച്ചു "എനിക്ക് നല്ല രണ്ടു മിസ്‌വാക്ക് വേണം".. തേങ്ങ പൊതിച്ച ചകിരി കിടപ്പുണ്ടായിരുന്നു വല്ല്യുമ്മ അതെടുത്തു രണ്ടു മിസ്‌വാക്ക് ഉണ്ടാക്കി  കൊടുത്തു, അത് കയ്യില്‍ പിടിച്ചവര്‍ പറഞ്ഞു " ഇത് ഇന്‍റെ മജ്ജത്ത് കുളിപ്പിച്ചാനാ " അവര്‍  പോയിവരാമെന്നു പറഞ്ഞു വീട്ടില്‍ നിന്നുമിറങ്ങി പോയി , അടുത്ത ദിവസം  ജീപ്പില്‍ അനൌസ് ചെയ്തു പോകുന്നുണ്ടായിരുന്നു "ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി... പിന്നെ കേട്ടത് ആമിക്കുട്ടി മരണ വാര്‍ത്തയായിരുന്നു..ആമിക്കുട്ടിയുടെ  വാക്കുകള്‍ അറം പറ്റിയത് പോലെ...നൊമ്പരത്തോടെ ആമിക്കുട്ടി യാത്രയായി കുത്തുവാക്കുകളില്ലാത്ത മറ്റൊരുലോകതെക്ക് ... 

(നിളാ ഫൈസല്‍ )
           

Thursday 20 January, 2011

നോക്കു കൂലിയെന്ന കാടത്തം

 
ഇന്നലെ കൊച്ചൌസേപ്പ് സാറ്‌ പണിപറ്റിച്ചു, ചുമട്ടു തൊഴിലാളി ഗുണ്ടകള്‍ തന്‍റെ  തൊഴിലാളികളെ  ചുമടിറക്കാന്‍ അനുവദിക്കാതിരുന്നപ്പോള്‍ അദ്ദേഹം തന്നെയങ്ങ് ചുമടിറക്കി, കേരളമേ എങ്ങോട്ടാണീ പോക്ക് ?? നാടും നഗരവും വികസന മുദ്രാവാക്യങ്ങള്‍ വിളിച്ചോടുമ്പോള്‍ തൊഴിലാളി സംഘടനകള്‍  നാടിന്‍റെ സംസ്കാരവും പൈതൃകവും കത്ത് സൂക്ഷിക്കേണ്ട രാഷ്ട്രീയ മേലാളന്മാരുടെ ഒത്താശയോടു കൂടി നടക്കുന്ന ഇത്തരം പ്രവണതകള്‍ നാടിന്‍റെ വികസന സ്വപ്‌നങ്ങള്‍ മരവിപ്പിക്കുകയാണ് ചെയ്യുക. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍
പെട്ടുഴലുംബോഴും ഇന്ത്യ അതി ശക്തമായി
അതിനെയെല്ലാം അതി ജീവിച്ച സാഹചര്യത്തില്‍ ലോകം ഇന്ത്യയിലേക്ക്‌ ഉറ്റു നോക്കുമ്പോള്‍, അവരുടെ നിക്ഷേപ താത്പര്യങ്ങള്‍ക്ക് കോട്ടം സംഭവിക്കും, സ്വന്തം ഭാര്യയുടെ കെട്ടുതാലി വരെ വിറ്റു സ്വയം സംരംഭങ്ങള്‍ തുടങ്ങുന്ന പാവപ്പെട്ട ഇടത്തരക്കാരെ പോലും ഇത്തരം  കപടന്മാര്‍ വെറുതെ വിടാറില്ല .  മുന്‍പൊരിക്കല്‍  അടൂരില്‍ ആനയെ കൊണ്ട് തടിയെടുപ്പിച്ചതിനു നോക്കു കൂലി വാങ്ങിയ  സംഭവവും നമ്മുടെ "GOD 's  Own Country " എന്ന് ഓമനപ്പേര് പറയുന്ന  കൊച്ചുകേരളത്തില്‍ നിന്ന് കേട്ടതാണ് , ഇങ്ങിനെ പോകുകയാണെങ്കില്‍  സ്വന്തം കുഞ്ഞിനെ ചുമക്കാന്‍ പോലും നോക്കു കൂലി വാങ്ങുന്ന കാലം വിദൂരമല്ലെന്ന് പറയാതെ വയ്യ, ഇത്തരം പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് ശക്തമായ നിയമം കൊണ്ട് വരികയും അല്ലെങ്ങില്‍ ഗുണ്ട നിയമത്തില്‍ പെടുത്തി കൊണ്ട് ഇവര്‍കെതിരെ ബഹുമാപ്പെട്ട ഹൈ കോടതി തന്നെ ശക്തമായി ഇടപെടെണ്ടാതയിരിക്കുന്നു .
         

ടിപ്പറും പോലീസും

കേള്‍ക്കാനും കാണാനും ഇഷ്ടമില്ലാത്ത ഒത്തിരി വാര്‍ത്തകളാണ് അടുത്തിടെയായി നാം കേട്ടതും കണ്ടതും..നമ്മുടെ നാട്ടിലെ നിരത്തുകളില്‍  സംഹാര താന്ധവമാടുന്ന ടിപ്പര്‍ ലോറികളും മറ്റു വാഹനങ്ങളും ഒട്ടനവധി ജീവനുകളാണ് കവര്‍ന്നത് , ഇത്തരക്കാരുടെ അതിവേഗയോട്ടത്തില്‍ പോലീസിനും നല്ല ഒരു പങ്കുണ്ടെന്ന് നമുക്കനുമാനിക്കാം  കാരണം ഈ വാഹനങ്ങളില്‍ ഏറിയൊരു  ഭാഗം അനധികൃത മണലുമായി ചീറി പയുന്നവയോ അതല്ലെങ്കില്‍ മതിയായ രേഖകളില്ലാതെ സര്‍വീസ് നടതുന്നവയോ ആയിരിക്കാം ഇത്തരം വാഹനങ്ങളെ പോലീസും ഏറെ പിന്തുടരാറുണ്ട് വളരെയേറെ സഹാസകരമയതാണീ ശ്രമം ഇത്തരത്തിലുള്ള "ചേസിംഗ്" ഇത് നമ്മുടെ നാട്ടിലെ വളവും തിരിവും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളില്‍ പ്രായോഗികമല്ല, പൊലിസ് സിനിമകളിലോ അതല്ലെങ്കില്‍ കണ്ണടച്ച് വാഹനമോടിക്കാന്‍ തക്ക റോഡുള്ള മറുനാടന്‍ നടുകളിലേതു പോലെയുള്ള " ചേസിംഗ്" ആണ് ഉദ്ദേശമെങ്കില്‍ അത് ഇത്തരം ദാരുണ സംഭവങ്ങള്‍ക്ക് വഴിയായെക്കാം, ഈയുള്ളവന്‍റെ  അനുഭവത്തില്‍ തന്നെ നാട്ടില്‍ ഇത്തരത്തില്‍ സാഹസത്തിനു മുതിര്‍ന്ന യുവരക്തം തിളച്ച ഒരു സബ് ഇന്‍സ്പെക്ടര്‍ക്കു സാരമായി പരിക്കേല്‍ക്കുകയുണ്ടായി, എന്തായാലും ഇത്തരം ചെയ്തികള്‍ ഒഴിവാക്കുന്നത് ഒരു പരിധി വരെ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാവുന്നതാണ്, ഇതിനു ബദലായി  ഇത്തരക്കാരെ പിടികൂടാന്‍ ഓരോ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന പഞ്ചായത്തുകള്‍ കേന്ദ്രികരിച്ച് സന്നദ്ധരായവരെ സംഘടിപ്പിച്ചു ഒരു "Hide watching system " ഉണ്ടാക്കുന്നത് ഗുണകരമായെക്കാം.                   

Monday 10 January, 2011

എഞ്ചിന്‍ പൊട്ടിയ വണ്ടി !!!

"എഞ്ചിന്‍ പൊട്ടിയ  വണ്ടി " കേട്ടാല്‍ തോന്നും എഞ്ചിന്‍ പൊട്ടിയതാണെന്ന്, അന്ന് പരപ്പനങ്ങാടിയിലാണ് ആ ട്രെയിന്‍ നിന്നത്, ഉമ്മയുടെയും ഉപ്പയുടെയും കൂടെ ഞാനും "എഞ്ചിന്‍ പൊട്ടിയ" ട്രെയിനില്‍ ഉണ്ട്, അന്നൊക്കെ ഇങ്ങിനെ പറയുന്നത് കേട്ടപ്പോള്‍ എന്തോ സംഭവമെന്ന് തോന്നി, പിന്നീടാണ് കാര്യം മനസിലായത് ട്രെയിനിന്‍റെ  യന്ത്രത്തിനെന്തോ തകരാറ് പറ്റിയതാണെന്ന്, ചെറുപ്പം തൊട്ടേ യാത്രകള്‍ എനിക്ക് നല്ല ഹരമാണ് പ്രത്യേകിച്ചും ട്രെയിന്‍ യാത്ര, റെയില്‍ പാത ഉള്ളിടമാണോ എങ്കില്‍ മിക്ക യാത്രയും ട്രെയിനില്‍ തന്നെ!! യാത്രകളുടെ ഓര്‍മകളില്‍ ഒരിക്കല്‍, തിരുവനന്തപുരത്തിന്  പോയതായിരുന്നു, കൂടെ ജ്യേഷ്ട പുത്രനായ റിയാസുമുണ്ട്, ട്രെയിന്‍ കയറാനായി വളാഞ്ചേരി നിന്നും ഗുരുവായൂര്‍ വരെ ബസില്‍ കയറിപോയി ഗുരുവായൂരില്‍ നിന്നും രാത്രി വണ്ടി കയറി, ഏകദേശം തിരുവനന്തപുരം എത്താന്‍ അല്പം ദൂരമേ ഉണ്ടായിരുന്നുള്ളു, സുഖമായൊരു നിദ്ര !!,, ഞാനും കൂടെ അവനും !! ഒടുവില്‍ ഉറക്കം തെളിഞ്ഞപ്പോള്‍ തൊട്ടടുത്തിരുന്ന ചേട്ടനോട് തിരുവനന്തപുരമെത്തിയോ  ചേട്ടാ??  "ഇല്ല മക്കളെ ഇനി നാളെ എത്തും"  വണ്ടി തിരുവനന്തപുരം വിട്ടിട്ട് നേരം ഒത്തിരിയയെന്നു  പറഞ്ഞു,, തൊട്ടടുത്ത സ്റ്റേഷനില്‍ ചാടിയിറങ്ങി അവിടെ നിന്നും ടാക്സി പിടിച്ചാണ് പിന്നെ തരികെ പോന്നത്.

ഇനിയുമെത്ര  അനുഭവങ്ങള്‍ ... ദൈവവിധിയുണ്ടേല്‍.. കുറിച്ചിടാം  ...

Saturday 8 January, 2011

പറങ്കി മാവിലെ പുളിയുറുമ്പ്


വെട്ടിച്ചിറ പൂളമംഗലം യുപി സ്കൂളില്‍ നാലാം തരത്തില്‍ പഠിക്കുന്ന കാലം, രമണി ടീച്ചറായിരുന്നു  ക്ലാസ്സ്‌ ടീച്ചര്‍, ടീച്ചറുടെ കയ്യില്‍ നിന്നും ചൂരല്‍ മിട്ടായി   മേടിക്കത്തവരായി ആരുമുണ്ടാകില്ല, എന്തായാലും ഹോം വര്‍ക്ക്‌ ചെയ്യാത്ത പേടിയിലാണ് പോകുന്നത്.. മാത്രമല്ല സ്കൂളിലേക്ക് പോകുമ്പോള്‍ തന്നെ നേരം ഒത്തിരി വൈകിയിരുന്നു.. സ്കൂളിനടുത്ത് എത്തിയപ്പോ ക്ലാസ്സില്‍ പഠിക്കുന്ന മുസ്തഫ തിരികെ വരുന്നത് കണ്ടു, അവനോടെ കാര്യം തിരക്കിയപ്പോള്‍ പറഞ്ഞു ,,ക്ലാസ്സില്‍ അകെ അടിയുടെ  പൂരമാ.. നിങ്ങളിപ്പോ പോയാല്‍ നിങ്ങള്‍ക്കും വയറു നിറയെ കിട്ടും..ഇത് കേട്ടപ്പോള്‍ഒരു നിമിഷം അന്തിച്ചു നിന്ന്.. ഹോം വര്‍ക്ക്‌ ചെയ്യാത്ത കാര്യം കൂടി ഓര്‍ത്തപ്പോള്‍ ചുവന്ന കൈപടമോന്നു നോക്കി നെടുവീര്‍പ്പിട്ടു..അടിയുടെ ചൂടലോചിച്ചപ്പോള്‍   പിന്നെയൊന്നും ഓര്‍ത്തില്ല നേരെ തിരിച്ചു..വീട്ടിലേക്കുള്ള വഴിയെ.. വീട്ടിലേക്ക് പോകാനും ഭയം ഉമ്മന്ടെ അടി ഓര്‍മ്മ വന്നു !! ചുരുക്കിപറഞ്ഞാല്‍  ചെകുത്താനും കടലിനുമിടയില്‍..പിന്നെയാണാ കുബുദ്ധി തോന്നിയത് ഉച്ചക്ക് കഴിക്കാനുള്ള ചോറ് വഴിയിലിരുന്നു കഴിച്ചു, കുറച്ചു സമയം അവിടവിടെ ചുറ്റിപ്പറ്റി , അപ്പോഴേക്കും ഉച്ചയായി, ഇനിയും മൂന്നു മണിക്കൂര്‍ ബാക്കിയാ, അങ്ങിനെ വീടിനടുത്ത പറങ്കി മാവില്‍ കയറി..ഹയ്യോ!!! അതിനുമുകളില്‍ പുളിയുറുമ്പുകള്‍ സ്വൈര വിഹാരം നടത്തുകയായിരുന്നു, അതിക്രമിച്ചു കയറിയ എന്നെ പുളിയുറുമ്പ് കൂട്ടം നല്ല പോലെ സ്വീകരിച്ചു...അവറ്റകളുടെ കടിയില്‍ ഞാന്‍ മതി മറന്നു നില്‍കുമ്പോഴതാ എന്‍റെ  അയല്‍വാസി പശുവിനെ കെട്ടിയിടാന്‍ വന്നതവ്ട്ടെ ഞാനിരിക്കുന്ന പറങ്കി മാവില്‍,,ഏതായാലും എന്‍റെ നല്ല കാലമെന്നു പറയമെല്ലോ അദ്ദേഹം നേരെ എന്നെയാണ് കണ്ടത്, പുള്ളിക്കാരന്‍ ഉമ്മനെ വിവരമറിയിച്  തന്‍റെ കര്‍ത്തവ്യം   വളരെ ഭംഗിയായി നിര്‍വഹിച്ചു, ഉമ്മയുടെ വക എനിക്കും വയറു നിറയെ ....

നികുതി അടയ്ക്കാത്ത വണ്ടി

ഗള്‍ഫ്‌ യുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയം, ഞാന്‍ മുന്‍പ് താമസിച്ചിരുന്ന വെട്ടിച്ചിറ അങ്ങാടിയില്‍ സദ്ദാം ഹുസൈന്റെ കൂറ്റന്‍ കട്ട്‌ ഔട്ട്‌ സ്ഥാപിച്ചിട്ടുണ്ട് ഇതൊക്കെ നല്ല പോലെ കണ്ടാസ്വദിക്കാന്‍  വേണ്ടി  അങ്ങാടിയിലേക്ക് വന്നതായിരുന്നു, കൂടെ സുഹൃത്ത് ശിഹാബും ഉണ്ടായിരുന്നു, അവനു എന്നെക്കാളും ഒന്നര വയസിനു മൂപ്പുണ്ട്, ഞങ്ങള്‍ രണ്ടു പേരുടെ  കയ്യിലും ഓല മട്ടല്‍ കൊണ്ടുണ്ടാക്കിയ വണ്ടികളുണ്ട്, അവനു വണ്ടി അവന്‍ തന്നെയാ ഉണ്ടാക്കാറ് എന്‍റെ മാസ്റ്റര്‍ വല്ല്യുമ്മയാണ്  ഉമ്മയും സഹായിക്കാറുണ്ട് , അങ്ങിനെ അങ്ങാടിയില്‍ നില്‍കുന്ന നേരം പോലിസ് ജീപ്പ് കൂകി പായുന്ന ശബ്ദവും കേട്ടു, തിരിഞ്ഞു  നോക്കുമ്പോള്‍ ദേ.. അവരിതാ തൊട്ടരികെ വന്നു വണ്ടി നിര്‍ത്തി .. ശിഹാബ് ചോദിച്ചു  നിന്ടെ വണ്ടിക്ക് ടാക്സ് അടച്ചില്ലല്ലോ?? ഞാന്‍ താഴ്ന്ന സ്വരത്തില്‍ പറഞ്ഞു .. ഇല്ല!!
ഇല്ലേ.. !!! എങ്കില്‍ കാര്യം പോക്കാ... നിന്നെയും നിന്ടെ വണ്ടിയും അവരിപ്പൊ പിടിച്ചോണ്ട് പോകും !!! അവന്‍ എന്നെ വല്ലാതെ ഭയപ്പെടുത്തി.. ഒടുവില്‍ ഞാന്‍ എന്‍റെ വണ്ടിയും തോളിലേറ്റി നാട്ടിലെ പ്രമാണി അരീക്കാടന്‍ ബാവക്കയുടെ  വണ്ടിയെക്കാള്‍ വേഗത്തില്‍ വീട് പിടിച്ചു..വീട്ടില്‍ ചെന്ന് ഉമ്മാനോട് കാര്യം പറഞ്ഞപ്പോഴാണ് അമളി പറ്റിയ വിവരം അറിയുന്നത് മാത്രമല്ല, അനുവാദമില്ലാതെ പോയതിനു ഉമ്മാടെ വക ചൂരല്‍ പ്രയോഗവും മിച്ചം.. ഇന്നും ആ അവനെ കാണുമ്പോള്‍ ആയബദ്ധം ഒര്‍മമ  വരും... കാലചക്രം  ഇരുപതു വര്‍ഷം ചലിച്ചപ്പോള്‍...എല്ലാം മധുരമാം ഓര്‍മ്മകള്‍ മാത്രം.. ഇന്ന് ഞാനും അവനും പ്രവാസികളാണ്...ഓര്‍മകള്‍ക്ക് മധുരം കൂടും...

Popular Posts