
'അവന്‍റെ ഹൃദയം മരിച്ചു'
'അവന്‍റെ മനസ്സും മരിച്ചു'
'അവനും മരിച്ചു കൊണ്ടിരിക്കുന്നു'
"പ്രഭ ചൊരിയുന്നവന്‍ ചന്ദ്രനെ പോല്‍,
ഇരുള്‍ മൂടുന്നവന്‍ ജീവിതം കറുത്ത വാവു പോല്‍,
"പനിനീര്‍ മുട്ട് പോലെയവന്‍,,
"പരിമണമേകിടുന്നൂ പാരില്‍,,
പല നാള്‍ കഴിഞ്ഞതാ,
പൊഴിയുന്നു ജീവിതമാ,
"പൂവിതള്‍ പോല്‍"
മുന്‍പാരോ ചൊല്ലിയത്രെ "പ്രവാസി",,
"മെഴുകുതിരിയാ ജീവിതം,
വെള്ളി വെളിച്ചമേകുമാത്തിരി ..
ഉരുകി മൃതിയടയുന്നു ഭൂവില്‍,
ആര്‍ക്കായ് ജീവിക്കുന്നവന്‍ പാരില്‍ ??
"മറ്റാര്‍ക്കോ വേണ്ടി ജീവിക്കുന്നവന്‍"
"അവന്‍ തന്‍ നഷ്ട സ്വപ്നങ്ങളില്‍ ആരാവാന്‍ കൊതിച്ചവന്‍?
ഇന്ന്‍ ആരാണ് അവന്‍ ?? എന്ത് ആണ് അവന്‍ ??
"അവനൊരു പ്രവാസി മാത്രം!!!" ശുഭം
(നിളാ ഫൈസല്‍ )
nice poem..... but very sad :(
ReplyDeleteഇഷ്ടപ്പെട്ടു .
ReplyDeleteനല്ല കവിത
ReplyDeleteകമ്മെന്റിനു നന്ദി..വീണ്ടും കമ്മെന്റുക!!
ReplyDeleteകവിത കൊള്ളാം... പ്രവാസിയുടെ നൊമ്പരങ്ങള്‍. എന്റെ പുതിയ പോസ്റ്റും പ്രവാസിയുടെ കഷ്ടപ്പാട് തന്നെയാണ് പറയുന്നത്.
ReplyDeleteThanks for comments....
ReplyDeletenannayittundu sharikkum
ReplyDeleteThanks for the comments
ReplyDelete