Wednesday, 26 January, 2011

പ്രവാസി'അവന്‍റെ ഹൃദയം മരിച്ചു'
'അവന്‍റെ  മനസ്സും മരിച്ചു'
'അവനും മരിച്ചു കൊണ്ടിരിക്കുന്നു'
"പ്രഭ ചൊരിയുന്നവന്‍ ചന്ദ്രനെ പോല്‍,
ഇരുള്‍ മൂടുന്നവന്‍ ജീവിതം കറുത്ത വാവു പോല്‍,
"പനിനീര്‍ മുട്ട് പോലെയവന്‍,,
"പരിമണമേകിടുന്നൂ പാരില്‍,,
പല നാള്‍ കഴിഞ്ഞതാ,
പൊഴിയുന്നു ജീവിതമാ,
"പൂവിതള്‍ പോല്‍"
മുന്‍പാരോ ചൊല്ലിയത്രെ "പ്രവാസി",,
"മെഴുകുതിരിയാ ജീവിതം,
വെള്ളി വെളിച്ചമേകുമാത്തിരി ..
ഉരുകി മൃതിയടയുന്നു ഭൂവില്‍, 
ആര്‍ക്കായ്‌ ജീവിക്കുന്നവന്‍ പാരില്‍ ??
"മറ്റാര്‍ക്കോ വേണ്ടി ജീവിക്കുന്നവന്‍"
"അവന്‍ തന്‍ നഷ്ട സ്വപ്നങ്ങളില്‍ ആരാവാന്‍ കൊതിച്ചവന്‍?
ഇന്ന്‍ ആരാണ് അവന്‍ ?? എന്ത് ആണ് അവന്‍ ??
 "അവനൊരു പ്രവാസി മാത്രം!!!"

                    ശുഭം 
      
(നിളാ ഫൈസല്‍ )

Tuesday, 25 January, 2011

ആമിക്കുട്ടി പിന്നെ വന്നില്ല!!

ആമിക്കുട്ടി  പിന്നെ വന്നില്ല,, സമൂഹമവരെ ഭ്രാന്തിയെന്നു വിളിച്ചു എന്നിട്ടും അവര്‍ സമൂഹത്തെ സ്നേഹിച്ചു പക്ഷേ അവരെ തിരികെ സ്നേഹിക്കാന്‍ സമൂഹം മറന്നു,  അവരന്നു വീട്ടില്‍ വന്ന സമയം വീട്ടില്‍ ഉപ്പയുടെ  സഹോദരി പല്ലുവേദന കാരണം പഴുത്ത് മുഖമാകെ നീരുവന്നു തടിച്ചു വീര്തിരിക്കുകയായിരുന്നു, അത് കണ്ട പാടെ ആമിക്കുട്ടി സങ്കടത്തോടെ പറഞ്ഞു "എന്‍റെ റബ്ബേ   ഇന്കിത് കാണാന്‍ വജ്ജല്ലോ" സ്നേഹിക്കാന്‍ മാത്രമറിയുന്ന അവര്‍ നെടുവീര്‍പ്പിട്ടു, പിന്നെ ഒരൊറ്റ നാണയം കയ്യിലെടുത് പറഞ്ഞു "ഞാനിപ്പതന്നെ ഇത് പള്ളീലെ പെട്ടീലിട്ടിട്ടു വരാ" അതപ്പോള്‍ തന്നെ പള്ളീലെ പെട്ടീലിട്ടു ആമിക്കുട്ടി തിരികെ വന്നു, ഉമ്മാനോട് ചോദിച്ചു "എനിക്ക് നല്ല രണ്ടു മിസ്‌വാക്ക് വേണം".. തേങ്ങ പൊതിച്ച ചകിരി കിടപ്പുണ്ടായിരുന്നു വല്ല്യുമ്മ അതെടുത്തു രണ്ടു മിസ്‌വാക്ക് ഉണ്ടാക്കി  കൊടുത്തു, അത് കയ്യില്‍ പിടിച്ചവര്‍ പറഞ്ഞു " ഇത് ഇന്‍റെ മജ്ജത്ത് കുളിപ്പിച്ചാനാ " അവര്‍  പോയിവരാമെന്നു പറഞ്ഞു വീട്ടില്‍ നിന്നുമിറങ്ങി പോയി , അടുത്ത ദിവസം  ജീപ്പില്‍ അനൌസ് ചെയ്തു പോകുന്നുണ്ടായിരുന്നു "ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി... പിന്നെ കേട്ടത് ആമിക്കുട്ടി മരണ വാര്‍ത്തയായിരുന്നു..ആമിക്കുട്ടിയുടെ  വാക്കുകള്‍ അറം പറ്റിയത് പോലെ...നൊമ്പരത്തോടെ ആമിക്കുട്ടി യാത്രയായി കുത്തുവാക്കുകളില്ലാത്ത മറ്റൊരുലോകതെക്ക് ... 

(നിളാ ഫൈസല്‍ )
           

Thursday, 20 January, 2011

നോക്കു കൂലിയെന്ന കാടത്തം

 
ഇന്നലെ കൊച്ചൌസേപ്പ് സാറ്‌ പണിപറ്റിച്ചു, ചുമട്ടു തൊഴിലാളി ഗുണ്ടകള്‍ തന്‍റെ  തൊഴിലാളികളെ  ചുമടിറക്കാന്‍ അനുവദിക്കാതിരുന്നപ്പോള്‍ അദ്ദേഹം തന്നെയങ്ങ് ചുമടിറക്കി, കേരളമേ എങ്ങോട്ടാണീ പോക്ക് ?? നാടും നഗരവും വികസന മുദ്രാവാക്യങ്ങള്‍ വിളിച്ചോടുമ്പോള്‍ തൊഴിലാളി സംഘടനകള്‍  നാടിന്‍റെ സംസ്കാരവും പൈതൃകവും കത്ത് സൂക്ഷിക്കേണ്ട രാഷ്ട്രീയ മേലാളന്മാരുടെ ഒത്താശയോടു കൂടി നടക്കുന്ന ഇത്തരം പ്രവണതകള്‍ നാടിന്‍റെ വികസന സ്വപ്‌നങ്ങള്‍ മരവിപ്പിക്കുകയാണ് ചെയ്യുക. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍
പെട്ടുഴലുംബോഴും ഇന്ത്യ അതി ശക്തമായി
അതിനെയെല്ലാം അതി ജീവിച്ച സാഹചര്യത്തില്‍ ലോകം ഇന്ത്യയിലേക്ക്‌ ഉറ്റു നോക്കുമ്പോള്‍, അവരുടെ നിക്ഷേപ താത്പര്യങ്ങള്‍ക്ക് കോട്ടം സംഭവിക്കും, സ്വന്തം ഭാര്യയുടെ കെട്ടുതാലി വരെ വിറ്റു സ്വയം സംരംഭങ്ങള്‍ തുടങ്ങുന്ന പാവപ്പെട്ട ഇടത്തരക്കാരെ പോലും ഇത്തരം  കപടന്മാര്‍ വെറുതെ വിടാറില്ല .  മുന്‍പൊരിക്കല്‍  അടൂരില്‍ ആനയെ കൊണ്ട് തടിയെടുപ്പിച്ചതിനു നോക്കു കൂലി വാങ്ങിയ  സംഭവവും നമ്മുടെ "GOD 's  Own Country " എന്ന് ഓമനപ്പേര് പറയുന്ന  കൊച്ചുകേരളത്തില്‍ നിന്ന് കേട്ടതാണ് , ഇങ്ങിനെ പോകുകയാണെങ്കില്‍  സ്വന്തം കുഞ്ഞിനെ ചുമക്കാന്‍ പോലും നോക്കു കൂലി വാങ്ങുന്ന കാലം വിദൂരമല്ലെന്ന് പറയാതെ വയ്യ, ഇത്തരം പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് ശക്തമായ നിയമം കൊണ്ട് വരികയും അല്ലെങ്ങില്‍ ഗുണ്ട നിയമത്തില്‍ പെടുത്തി കൊണ്ട് ഇവര്‍കെതിരെ ബഹുമാപ്പെട്ട ഹൈ കോടതി തന്നെ ശക്തമായി ഇടപെടെണ്ടാതയിരിക്കുന്നു .
         

ടിപ്പറും പോലീസും

കേള്‍ക്കാനും കാണാനും ഇഷ്ടമില്ലാത്ത ഒത്തിരി വാര്‍ത്തകളാണ് അടുത്തിടെയായി നാം കേട്ടതും കണ്ടതും..നമ്മുടെ നാട്ടിലെ നിരത്തുകളില്‍  സംഹാര താന്ധവമാടുന്ന ടിപ്പര്‍ ലോറികളും മറ്റു വാഹനങ്ങളും ഒട്ടനവധി ജീവനുകളാണ് കവര്‍ന്നത് , ഇത്തരക്കാരുടെ അതിവേഗയോട്ടത്തില്‍ പോലീസിനും നല്ല ഒരു പങ്കുണ്ടെന്ന് നമുക്കനുമാനിക്കാം  കാരണം ഈ വാഹനങ്ങളില്‍ ഏറിയൊരു  ഭാഗം അനധികൃത മണലുമായി ചീറി പയുന്നവയോ അതല്ലെങ്കില്‍ മതിയായ രേഖകളില്ലാതെ സര്‍വീസ് നടതുന്നവയോ ആയിരിക്കാം ഇത്തരം വാഹനങ്ങളെ പോലീസും ഏറെ പിന്തുടരാറുണ്ട് വളരെയേറെ സഹാസകരമയതാണീ ശ്രമം ഇത്തരത്തിലുള്ള "ചേസിംഗ്" ഇത് നമ്മുടെ നാട്ടിലെ വളവും തിരിവും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളില്‍ പ്രായോഗികമല്ല, പൊലിസ് സിനിമകളിലോ അതല്ലെങ്കില്‍ കണ്ണടച്ച് വാഹനമോടിക്കാന്‍ തക്ക റോഡുള്ള മറുനാടന്‍ നടുകളിലേതു പോലെയുള്ള " ചേസിംഗ്" ആണ് ഉദ്ദേശമെങ്കില്‍ അത് ഇത്തരം ദാരുണ സംഭവങ്ങള്‍ക്ക് വഴിയായെക്കാം, ഈയുള്ളവന്‍റെ  അനുഭവത്തില്‍ തന്നെ നാട്ടില്‍ ഇത്തരത്തില്‍ സാഹസത്തിനു മുതിര്‍ന്ന യുവരക്തം തിളച്ച ഒരു സബ് ഇന്‍സ്പെക്ടര്‍ക്കു സാരമായി പരിക്കേല്‍ക്കുകയുണ്ടായി, എന്തായാലും ഇത്തരം ചെയ്തികള്‍ ഒഴിവാക്കുന്നത് ഒരു പരിധി വരെ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാവുന്നതാണ്, ഇതിനു ബദലായി  ഇത്തരക്കാരെ പിടികൂടാന്‍ ഓരോ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന പഞ്ചായത്തുകള്‍ കേന്ദ്രികരിച്ച് സന്നദ്ധരായവരെ സംഘടിപ്പിച്ചു ഒരു "Hide watching system " ഉണ്ടാക്കുന്നത് ഗുണകരമായെക്കാം.                   

Monday, 10 January, 2011

എഞ്ചിന്‍ പൊട്ടിയ വണ്ടി !!!

"എഞ്ചിന്‍ പൊട്ടിയ  വണ്ടി " കേട്ടാല്‍ തോന്നും എഞ്ചിന്‍ പൊട്ടിയതാണെന്ന്, അന്ന് പരപ്പനങ്ങാടിയിലാണ് ആ ട്രെയിന്‍ നിന്നത്, ഉമ്മയുടെയും ഉപ്പയുടെയും കൂടെ ഞാനും "എഞ്ചിന്‍ പൊട്ടിയ" ട്രെയിനില്‍ ഉണ്ട്, അന്നൊക്കെ ഇങ്ങിനെ പറയുന്നത് കേട്ടപ്പോള്‍ എന്തോ സംഭവമെന്ന് തോന്നി, പിന്നീടാണ് കാര്യം മനസിലായത് ട്രെയിനിന്‍റെ  യന്ത്രത്തിനെന്തോ തകരാറ് പറ്റിയതാണെന്ന്, ചെറുപ്പം തൊട്ടേ യാത്രകള്‍ എനിക്ക് നല്ല ഹരമാണ് പ്രത്യേകിച്ചും ട്രെയിന്‍ യാത്ര, റെയില്‍ പാത ഉള്ളിടമാണോ എങ്കില്‍ മിക്ക യാത്രയും ട്രെയിനില്‍ തന്നെ!! യാത്രകളുടെ ഓര്‍മകളില്‍ ഒരിക്കല്‍, തിരുവനന്തപുരത്തിന്  പോയതായിരുന്നു, കൂടെ ജ്യേഷ്ട പുത്രനായ റിയാസുമുണ്ട്, ട്രെയിന്‍ കയറാനായി വളാഞ്ചേരി നിന്നും ഗുരുവായൂര്‍ വരെ ബസില്‍ കയറിപോയി ഗുരുവായൂരില്‍ നിന്നും രാത്രി വണ്ടി കയറി, ഏകദേശം തിരുവനന്തപുരം എത്താന്‍ അല്പം ദൂരമേ ഉണ്ടായിരുന്നുള്ളു, സുഖമായൊരു നിദ്ര !!,, ഞാനും കൂടെ അവനും !! ഒടുവില്‍ ഉറക്കം തെളിഞ്ഞപ്പോള്‍ തൊട്ടടുത്തിരുന്ന ചേട്ടനോട് തിരുവനന്തപുരമെത്തിയോ  ചേട്ടാ??  "ഇല്ല മക്കളെ ഇനി നാളെ എത്തും"  വണ്ടി തിരുവനന്തപുരം വിട്ടിട്ട് നേരം ഒത്തിരിയയെന്നു  പറഞ്ഞു,, തൊട്ടടുത്ത സ്റ്റേഷനില്‍ ചാടിയിറങ്ങി അവിടെ നിന്നും ടാക്സി പിടിച്ചാണ് പിന്നെ തരികെ പോന്നത്.

ഇനിയുമെത്ര  അനുഭവങ്ങള്‍ ... ദൈവവിധിയുണ്ടേല്‍.. കുറിച്ചിടാം  ...

Saturday, 8 January, 2011

പറങ്കി മാവിലെ പുളിയുറുമ്പ്


വെട്ടിച്ചിറ പൂളമംഗലം യുപി സ്കൂളില്‍ നാലാം തരത്തില്‍ പഠിക്കുന്ന കാലം, രമണി ടീച്ചറായിരുന്നു  ക്ലാസ്സ്‌ ടീച്ചര്‍, ടീച്ചറുടെ കയ്യില്‍ നിന്നും ചൂരല്‍ മിട്ടായി   മേടിക്കത്തവരായി ആരുമുണ്ടാകില്ല, എന്തായാലും ഹോം വര്‍ക്ക്‌ ചെയ്യാത്ത പേടിയിലാണ് പോകുന്നത്.. മാത്രമല്ല സ്കൂളിലേക്ക് പോകുമ്പോള്‍ തന്നെ നേരം ഒത്തിരി വൈകിയിരുന്നു.. സ്കൂളിനടുത്ത് എത്തിയപ്പോ ക്ലാസ്സില്‍ പഠിക്കുന്ന മുസ്തഫ തിരികെ വരുന്നത് കണ്ടു, അവനോടെ കാര്യം തിരക്കിയപ്പോള്‍ പറഞ്ഞു ,,ക്ലാസ്സില്‍ അകെ അടിയുടെ  പൂരമാ.. നിങ്ങളിപ്പോ പോയാല്‍ നിങ്ങള്‍ക്കും വയറു നിറയെ കിട്ടും..ഇത് കേട്ടപ്പോള്‍ഒരു നിമിഷം അന്തിച്ചു നിന്ന്.. ഹോം വര്‍ക്ക്‌ ചെയ്യാത്ത കാര്യം കൂടി ഓര്‍ത്തപ്പോള്‍ ചുവന്ന കൈപടമോന്നു നോക്കി നെടുവീര്‍പ്പിട്ടു..അടിയുടെ ചൂടലോചിച്ചപ്പോള്‍   പിന്നെയൊന്നും ഓര്‍ത്തില്ല നേരെ തിരിച്ചു..വീട്ടിലേക്കുള്ള വഴിയെ.. വീട്ടിലേക്ക് പോകാനും ഭയം ഉമ്മന്ടെ അടി ഓര്‍മ്മ വന്നു !! ചുരുക്കിപറഞ്ഞാല്‍  ചെകുത്താനും കടലിനുമിടയില്‍..പിന്നെയാണാ കുബുദ്ധി തോന്നിയത് ഉച്ചക്ക് കഴിക്കാനുള്ള ചോറ് വഴിയിലിരുന്നു കഴിച്ചു, കുറച്ചു സമയം അവിടവിടെ ചുറ്റിപ്പറ്റി , അപ്പോഴേക്കും ഉച്ചയായി, ഇനിയും മൂന്നു മണിക്കൂര്‍ ബാക്കിയാ, അങ്ങിനെ വീടിനടുത്ത പറങ്കി മാവില്‍ കയറി..ഹയ്യോ!!! അതിനുമുകളില്‍ പുളിയുറുമ്പുകള്‍ സ്വൈര വിഹാരം നടത്തുകയായിരുന്നു, അതിക്രമിച്ചു കയറിയ എന്നെ പുളിയുറുമ്പ് കൂട്ടം നല്ല പോലെ സ്വീകരിച്ചു...അവറ്റകളുടെ കടിയില്‍ ഞാന്‍ മതി മറന്നു നില്‍കുമ്പോഴതാ എന്‍റെ  അയല്‍വാസി പശുവിനെ കെട്ടിയിടാന്‍ വന്നതവ്ട്ടെ ഞാനിരിക്കുന്ന പറങ്കി മാവില്‍,,ഏതായാലും എന്‍റെ നല്ല കാലമെന്നു പറയമെല്ലോ അദ്ദേഹം നേരെ എന്നെയാണ് കണ്ടത്, പുള്ളിക്കാരന്‍ ഉമ്മനെ വിവരമറിയിച്  തന്‍റെ കര്‍ത്തവ്യം   വളരെ ഭംഗിയായി നിര്‍വഹിച്ചു, ഉമ്മയുടെ വക എനിക്കും വയറു നിറയെ ....

നികുതി അടയ്ക്കാത്ത വണ്ടി

ഗള്‍ഫ്‌ യുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയം, ഞാന്‍ മുന്‍പ് താമസിച്ചിരുന്ന വെട്ടിച്ചിറ അങ്ങാടിയില്‍ സദ്ദാം ഹുസൈന്റെ കൂറ്റന്‍ കട്ട്‌ ഔട്ട്‌ സ്ഥാപിച്ചിട്ടുണ്ട് ഇതൊക്കെ നല്ല പോലെ കണ്ടാസ്വദിക്കാന്‍  വേണ്ടി  അങ്ങാടിയിലേക്ക് വന്നതായിരുന്നു, കൂടെ സുഹൃത്ത് ശിഹാബും ഉണ്ടായിരുന്നു, അവനു എന്നെക്കാളും ഒന്നര വയസിനു മൂപ്പുണ്ട്, ഞങ്ങള്‍ രണ്ടു പേരുടെ  കയ്യിലും ഓല മട്ടല്‍ കൊണ്ടുണ്ടാക്കിയ വണ്ടികളുണ്ട്, അവനു വണ്ടി അവന്‍ തന്നെയാ ഉണ്ടാക്കാറ് എന്‍റെ മാസ്റ്റര്‍ വല്ല്യുമ്മയാണ്  ഉമ്മയും സഹായിക്കാറുണ്ട് , അങ്ങിനെ അങ്ങാടിയില്‍ നില്‍കുന്ന നേരം പോലിസ് ജീപ്പ് കൂകി പായുന്ന ശബ്ദവും കേട്ടു, തിരിഞ്ഞു  നോക്കുമ്പോള്‍ ദേ.. അവരിതാ തൊട്ടരികെ വന്നു വണ്ടി നിര്‍ത്തി .. ശിഹാബ് ചോദിച്ചു  നിന്ടെ വണ്ടിക്ക് ടാക്സ് അടച്ചില്ലല്ലോ?? ഞാന്‍ താഴ്ന്ന സ്വരത്തില്‍ പറഞ്ഞു .. ഇല്ല!!
ഇല്ലേ.. !!! എങ്കില്‍ കാര്യം പോക്കാ... നിന്നെയും നിന്ടെ വണ്ടിയും അവരിപ്പൊ പിടിച്ചോണ്ട് പോകും !!! അവന്‍ എന്നെ വല്ലാതെ ഭയപ്പെടുത്തി.. ഒടുവില്‍ ഞാന്‍ എന്‍റെ വണ്ടിയും തോളിലേറ്റി നാട്ടിലെ പ്രമാണി അരീക്കാടന്‍ ബാവക്കയുടെ  വണ്ടിയെക്കാള്‍ വേഗത്തില്‍ വീട് പിടിച്ചു..വീട്ടില്‍ ചെന്ന് ഉമ്മാനോട് കാര്യം പറഞ്ഞപ്പോഴാണ് അമളി പറ്റിയ വിവരം അറിയുന്നത് മാത്രമല്ല, അനുവാദമില്ലാതെ പോയതിനു ഉമ്മാടെ വക ചൂരല്‍ പ്രയോഗവും മിച്ചം.. ഇന്നും ആ അവനെ കാണുമ്പോള്‍ ആയബദ്ധം ഒര്‍മമ  വരും... കാലചക്രം  ഇരുപതു വര്‍ഷം ചലിച്ചപ്പോള്‍...എല്ലാം മധുരമാം ഓര്‍മ്മകള്‍ മാത്രം.. ഇന്ന് ഞാനും അവനും പ്രവാസികളാണ്...ഓര്‍മകള്‍ക്ക് മധുരം കൂടും...

Popular Posts

Loading...