Sunday 6 February, 2011

നാടകമേ ഉലകം..!!!







നിങ്ങളിപ്പോ കരുതും എല്ലാമിപ്പോ തീരുമെന്ന്,,എന്നാല്‍ നിങ്ങള്‍ക്കു  തെറ്റി, ഇതൊക്കെ ഒരുപാട് കണ്ടതാ,,ചിലപ്പോള്‍ ചിലര്‍ അര്‍ദ്ധരാത്രി കുട ചൂടും, ചിലര്‍ രാപ്പകലന്തിയോളം വെള്ളം കോരി അന്തിക്ക് കലമുടക്കും, ചിലപ്പോള്‍ ചിലര്‍ കുളം കലക്കും അതുകണ്ട് ചിലര്‍ കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കും അങ്ങിനെയങ്ങ് നീളുന്നു ചീട്ട്..വോട്ടു വണ്ടി 4 വര്‍ഷവും 11 മാസവും കട്ട മേലാകും..ഒടുക്കം വോട്ടെടുപ്പടുത്താല്‍ പിന്നേം നിരത്തിലിറക്കും, അപ്പൊ അവയ്ക്ക് ഓടാനുള്ള ഇന്ധനം കാണില്ല,,അതൊപ്പിക്കാനായി ചില്ലറ ഗോസിപ്പുകളും ആരോപണ പ്രത്യാരോപണങ്ങളും, അതെന്നും അങ്ങിനെ തന്നെ...ആരു ഭരണത്തില്‍ വന്നാലും ആദ്യത്തെ നാലര കൊല്ലം ഒന്നും നടക്കില്ല,, അങ്ങിനെ പറഞ്ഞാല്‍ ശരിയാവില്ല, ഒന്നും ചെയ്യില്ല എന്ന് പറയാം, അവരെന്തെങ്കിലും ചെയ്യുന്നുവെങ്കില്‍ തിരഞ്ഞെടുപ്പിന് ആറു മാസം മുമ്പ് ഇറങ്ങും പിന്നെ ദിവസവും ഉദ്ഘാടനങ്ങള്‍..പൊതുയോഗങ്ങള്‍..പത്രം മറിച്ചു നോക്കിയാല്‍ അഞ്ചു പേജ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് മാത്രം വേണ്ടി വരും..അതൊക്കെയങ്ങ് തീരുമ്പോള്‍ തിരഞ്ഞെടുപ്പെത്തി..അപ്പോഴേക്കും വെള്ളം നന്നായി കലങ്ങിയിരിക്കും കിട്ടിയ  തക്കത്തില്‍ കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമം... കിട്ടിയാല്‍ കിട്ടി അത്ര തന്നെ,, പണ്ടെവിടെയോ കേട്ടത് പോലെ "കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി"


വെള്ളം കലങ്ങി തെളിഞ്ഞാല്‍...ചിലര്‍ക്ക് ചാകര പോലെ..മറ്റു ചിലര്‍ വെറും കയ്യോടെ,, ഹരിശ്രീ  കുറിക്കാമെന്നു മോഹിച്ചവര്‍ക്ക് മോഹം മാത്രം ബാക്കി വരും, മറ്റുചിലര്‍ അപ്പോഴും പഴിച്ചു കൊണ്ടിരിക്കും...നീയാ കാരണം..അവനാ കാരണം..അടി വാരിയ സന്തോഷത്തില്‍ വേറൊരു കൂട്ടം, എന്തൊക്കെയായാലും.... അവസാനം,,,!!!

പൊതുജനം കാലി കൊട്ടയുമായി.... മന്ധോദര വിഡ്ഢികളായി..... അടുത്ത അഞ്ചുവര്‍ഷമൊന്നു തീരാന്‍ കാത്തിരിക്കും എന്തെങ്കിലും  കിട്ടുമെന്നാശിച്ചു  കൊണ്ട്...   

(നിളാ ഫൈസല്‍ )



 


1 comment:

Popular Posts