Monday, 24 October, 2011

കൊക്കിനു വച്ചതു കുളക്കോഴിക്ക്


കൊക്കിനു വച്ചതു കുളക്കോഴിക്ക്!!!

 മുനീര്‍ സാഹിബിന്റെ മഹാഭാരത വിഷനും വിട്ട് കുഞ്ഞ് കുട്ടി പരാധീനങ്ങളെല്ലാം കെട്ടിയെടുത്ത് പുതിയ ചാനല്‍ തുടങ്ങിയതാ നികേഷ് സാറ് എന്ത് പറയാനാ നാട്ടാരൊന്ന് അറിയണ്ടെ ഇങ്ങിനേം ഒരു ചാനല്‍ കേരള നാട്ടിലുണ്ടെന്ന്,,അങ്ങിനെയാ ആ പാവം രോഗിയായ പിള്ള സാറിന്റടുത്ത് ചാനലിന്റെ പരിപ്പുമായി ദൂതനെ വിട്ടതു നമ്മുടെ നികേഷ് സാറ്... ആ എന്തു ചെയ്യാനാ ഒരുറുമ്പിനെ പോലും നോവിക്കാത്ത നിഷ്കളങ്കനായ പിള്ള സാറിന്റടുത്ത് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നു കൊടുത്തയച്ച പരിപ്പു വെന്തു. പക്ഷെങ്കില് വേവിച്ച പാത്രത്തിന്റെ അടി ഭാഗം കരിഞ്ഞു പോയി "റിപ്പോര്‍ട്ടറി"ല്‍ നിന്നും വന്ന "റിപ്പോര്‍ട്ടറും" സര്‍ നികേഷ് കുമാര്‍ അവര്‍കളും ഇപ്പൊ സുഖ വാസത്തിനിടെ ശല്യപ്പെടുത്തിയതിന് ഓ..ക്ഷമി...ജയില്‍ വാസത്തിനിടെ പുള്ളിയോടു ഫോണില്‍ സംസാരിച്ചതിനു പോലിസ് സ്വമേധയാ കേസെടുത്തിരിക്കുകയാണ്.അകത്ത് തടവില്‍ കഴിയുന്ന പുള്ളിയുമായി ടെലഫോണില്‍ സംസാരിച്ചാല്‍ പുള്ളിക്കു കിട്ടുക നാലു ദിവസത്തെ അധിക തടവാണത്രെ,,,പക്ഷെ പുറത്ത് നിന്നും വിളിച്ചവനാകട്ടെ...പരമാവധി രണ്ടു വര്‍ഷവും
ചുരുക്കത്തില്‍ നായരു പിടിച്ച പുലിവാലു പോലെ!!!

ചക്ക വീണാലെന്താ മുയല്‍ ചത്തില്ലെ?? എന്നു പറഞ്ഞ പോലെ ഒരു കേസായാലെന്താ ചാനലിന്റെ പേര് നാട്ടാരൊന്നു കേട്ടില്ലെ!!! നമ്മക്കിത്രെ പറയാനുള്ളു"ആയിക്കോള്ളൂ ആയിക്കൊള്ളൂ എല്ലാമായിക്കൊള്ളൂ.. "മനസാ..വാചാ...കര്‍മ്മണാ....." ഒരു തെറ്റും ചെയ്യാത്ത ഈ പാവം "റിപ്പോര്‍ട്ടര്‍"മാരൊക്കെ അങ്ങ് നല്ല പോലെയങ്ങ് ജീവിച്ച് പൊയ്ക്കോട്ടെ പാവങ്ങളാ!!!

‌‌‌‌‌‌നിളാ ഫൈസല്‍

Saturday, 15 October, 2011

വിവാദത്തില്‍ വഴിമുട്ടും വികസനം


ദൈവത്തിന്റെ സ്വന്തം നാടെന്നാ പേര്....പക്ഷെ നാട്ടില്‍ നിന്നുമെന്നും വന്നു കൊണ്ടീരിക്കുന്ന വാര്‍ത്തകള്‍ കേട്ടാല്‍ തോന്നും ലോകത്തുള്ള സകല ചെകുത്താന്മാരും ഇപ്പൊ നമ്മുടെ നാട്ടിലെ രാഷ്ട്രീയ മഹാരധന്മാരുടെ കൂടെയാ ഉള്ളതെന്നു തോന്നി പോകും ഒരു വര്‍ഷത്തോളമായി കേട്ടു കൊണ്ടിരിക്കുന്നു ബാലക്രിഷ്ണ പിള്ളയെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍..സുപ്രീം കോടതി... ഹൈകോടതി....ജഡ്ജി,,വക്കീല്‍...ജയില്‍...ഫൈവ് സ്റ്റാര്‍ ആശുപത്രി...ടെലിഫോണ്‍ വിവാദം....എക്സ്ട്രാ......അങ്ങിനെ ഒരുനിരതന്നെ.. വെറുമൊരു വിവാദം കൊണ്ട് തീര്‍ന്നെങ്ക്ങ്കില്‍ തരക്കേടില്ല ആ പേരും പറഞ്ഞ് നമ്മുടെ നിയമസഭ എത്ര ദിവസമാ തടസ്സപ്പെടുത്തിയത്??? ഇതൊക്കെ പൊതു ഖജനാവിനു എത്ര നഷ്ടമുണ്ടാക്കുന്നു എന്നതിനു ഒരു എം എല്‍ എ മാരും ഒരു കണക്കും വെക്കുന്നില്ല. ഈ പണമോക്കെ സാധാരണ ജനങ്ങളില്‍ നിന്നു തന്നെയാണീടാക്കുന്നതും.ലോകം സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടുഴലുമ്പോഴും ഇന്ത്യാമഹാ രാജ്യം കെട്ട്ടുറപ്പൊടെ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ നാടിനെ എങ്ങിനെ നാം വികസനത്തിലേക്കത്തിക്കണം എന്നലോചിച്ച് ഒന്നിച്ച് മുന്നേറേണ്ട ഈ സന്ദര്‍ഭത്തില്‍ അനാവശ്യമായ വിവാദങ്ങളില്‍ നമ്മുടെ വിലപ്പെട്ട സമയമാണ് ഈ രഷ്ട്രീയ അന്ധത ബാധിച്ചവര്‍ തുലക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ കമ്മുണിസ്റ്റ് രാജ്യമായ ചൈന അവരുടെ നയത്തില്‍ ഭാഗികമായി നടത്തിയ മാറ്റത്തിന്റെ ഫലമായണവര്ക്ക് ലോക മാര്‍കെറ്റിന്റെ മുന്‍ നിരയിലേക്കെത്താന്‍ സാധിച്ചത്.ഈയിടെ കേരളത്തില്‍ നടന്ന ഭൂരിഭാഗം സമരങ്ങളും വികസനത്തിനു വേണ്ടിയേ ആയിരുന്നില്ല!!!...എല്ലാം അനാവശ്യ വിവാദങ്ങളെ ചുറ്റി പറ്റിയായിരുന്നു, ഇതെല്ലാമാകാം ഇവര്‍ നാട് വികസനത്തിനായി ശബ്ദിക്കുന്നുവെങ്കില്‍..പക്ഷെ ഇതു വെറും രഷ്ട്രീയതയുടെ വ്രിത്തി കെട്ട മുഖം മാത്രം....അതില്‍ വികസനം വഴി മുട്ടി നില്‍ക്കുന്ന ദൈവത്തിന്റെ സ്വന്തം നാടും...

_നിളാ ഫൈസല്‍

Popular Posts

Loading...