Village View

പേരശ്ശനൂര്‍ ഒരു ഉപഗ്രഹ ചിത്രം  




പേരശ്ശനൂര്‍ ഗ്രാമം ഭാരതാമ്മയുടെ പാലരുവിയായ നിളയുടെ നിശ്വാസ നീര്‍ ചുംബനങ്ങളാല്‍ പുളകിതമായ ഒരു കൊച്ചു ഗ്രാമമാണ്‌..കിഴക്ക് ഉദയ സുര്യ കിരണങ്ങള്‍  കൊണ്ടലംകൃതമായ പുഞ്ചവയലുകളും തെക്ക്പടിഞ്ഞാറു അസ്തമന സുര്യനെ പുണര്‍ന്നു പുഞ്ചിരി തുകുന്ന നിളയും എന്റെ ഗ്രാമ ഭംഗി ഉന്നതിയിലാക്കുന്നു, മലപ്പുറം ജില്ലയിലെ കുറ്റിപ്പുറതിനടുത്ത് കിടക്കുന്ന പ്രദേശമാണ് "പേരശ്ശനൂര്‍".വിവിധ മതസ്ഥര്‍ അതീവ സ്നേഹത്തോടെയും സഹകരണത്തോടെയും വസിക്കുന്നുവെന്നതും എന്‍റെ ഗ്രാമത്തിന്ടെ പ്രത്യേകതയാണ്, നാടിന്‍റെ പുരോഗമന പ്രദേശമാണ് കുന്നിന്‍ പുറം, കുന്നിനു മുകളില്‍  തലയെടുപ്പോടെ നില്‍ക്കുന്ന സ്കൂള്‍ ഒട്ടനവധി പ്രഗത്ഭന്മാരെ സംഭാന ചെയ്തിട്ടുണ്ട്‌, എന്റെ നാട്ടിലെ തന്നെ അധ്യാപകരാല്‍ തന്നെ അനുഗ്രഹീതമാണ് ഇവിടം പേരശ്ശനൂരിന്ടെ മുന്‍കാല സ്മരണകള്‍ അയവിറക്കുന്ന താഴെ അങ്ങാടിയും അവിടെ സ്ഥിതി ചെയ്യുന്ന ജുമാ മസ്ജിദും നാടിന്‍റെ  വെളിച്ചമാണ്, അത് പോലെ വിവിധ ക്ഷേത്രങ്ങളും ഇവിടത്തെ ഗ്രാമീണ അന്ദരീക്ഷം വര്‍ധിപ്പിക്കുന്നു, മഹോല്സവങ്ങളും അതോടപ്പമുള്ള പൂരകാഴ്ചകളും പച്ച പുതച്ച പുല്‍മേടുകളും  ഗ്രാമീണ ഭംഗിയെ ആസ്വാദ്യകരമാക്കുന്നു,




Popular Posts