Saturday, 30 April, 2011

നമുക്കാശ്വസിക്കാം..

ഇതൊരു പൊന്‍പുലരിയാണു...മനുഷ്യ മനസ്സാക്ഷികളില്‍ കഠാര കുത്തിയിറക്കിയ ചെകുത്താന്മാര്‍ക്കെതിരെയുള്ള യുദ്ധം തീര്‍ന്ന പ്രതീതി,,ഒടുവില്‍ പോരാട്ടത്തില്‍ വിജയം കണ്ടെത്തിയിരിക്കുന്നു.

പല വര്‍ഷങ്ങളായി രാജാക്കന്മാര്‍ സ്വന്തം പ്രജകളെ തന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കു വേണ്ടി ബലി നല്‍കിക്കൊണ്ടിരുന്നപ്പോള്‍ അതിലൊന്നും തളരാതെ ഒടുവില്‍ പ്രജകളെല്ലാം ഒന്നിച്ചു നിന്നു പോരാട്ട്ം നടത്തി ഒടുവിലതാവിജയം പ്രജകളുടെ കൂടെ..എന്റെ രാജ്യത്തിന്റെ ഓരോ വിജയങ്ങളും എനിക്കു സന്തോഷവും ഊര്‍ജ്ജവും നല്‍കാറുണ്ട്,,അതു പോലെ തന്നെ എന്റെ രാജ്യത്തിന്റെ ഓരോ പരാജയങ്ങ്ളും എനിക്കു സന്താപവും മനഃക്ളേശവും നല്‍കാറുണ്ട്..എന്നാല്‍ ജീവിതത്തിലാദ്യമായിതാ ഞാന്‍ എന്റെ രാജ്യത്തിന്റെ പരാജയമെനിക്കു കുളിരേകിയിരിക്കുന്നു..മറു നാട്ടുകാരുടെ മുന്നില്‍ നാണം കെട്ടു പരാജിതനായി വന്ന എന്റെ രാജ്യത്തിന്റെ ദുരവസ്ഥ എനിക്കു അഹ്ളാദം  നല്‍കിയിരിക്കുന്നു..

എന്‍ഡോസള്‍ഫാനെതിരെയുള്ള പ്രതിഷേധം മറു നാട്ടുകാര്‍ വരെ ഉയര്‍ത്തിയപ്പോള്‍ സാംസ്കാരിക പൈത്രികമെന്നഭിമാനിച്ച എന്റെ നാട്ടിലെ അധികാര രാജാക്കന്മാരുടെ ചെയ്തികളാല്‍ എന്റെ നാടിനേറ്റ കളങ്കത്തില്‍ എനിക്കുള്ള ദുഃഖവും ഞാന്‍ രേഖപ്പെടുത്തുന്നു..അതോടൊപ്പം എന്‍ഡോസ്ല്ഫാനെതിരെയുള്ള ശബ്ദം അങ്ങകലെ ജനീവയില്‍ എത്താന്‍ കാരണക്കാരായ ഒരോരുത്തര്‍ക്കും സമൂഹത്തില്‍ നല്ലതു വരാന്‍ ആഗ്രഹിക്കുന്ന ഒരു പൗരനെന്ന നിലയില്‍ ഞാന്‍ നന്ദി പറയാന്‍ അഗ്രഹിക്കുന്നു..ഐക്യം തന്നെയാണു ശക്തി!!!

(നിളാ ഫൈസല്‍ )

Tuesday, 26 April, 2011

എന്‍ഡോസള്‍ഫാന്‍ വിഷം നിരോധിക്കുക!!!
ഇതു ലജ്ജാവഹമാണു..മനുഷ്യ രാശിക്കു തന്നെ ഭീഷണിയായ എന്ഡോസള്ഫാനെതിരെ..യൂറോപ്യന് രാജ്യങ്ങള് വരെ ശ്ബ്ദമുയര്ത്തിയപ്പോള്‍ ലോകത്തിലെ മറ്റു രാജ്യങ്ങള്‍ക്കു മാത്രികയാകേണ്ട ഇന്ത്യ മഹാരാജ്യത്തിന്റെ പ്രധിനിധികളാല്‍ തന്നെ അതിന്റെ നിരോധനം തടയുവാനുള്ള ശ്രമം നടത്തിക്കൊണ്ട് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയാല്‍ ദുരന്ത ബാധിതരായ നമ്മുടെ സഹ ജീവികളോടുള്ള മാനുഷിക കര്‍ത്തവ്യം പോലും നിറവേറ്റാതെ അവരുടെ മാതാ പിതാക്കളുടെ കണ്ണ്നീര്‍ കണ്ടില്ല എന്നു നടിക്കുന്ന ഈ തീരുമാനം വളരെ പൈശാചികമാണു..ഇതിനകം തന്നെ ലോകത്തിലെ എണ്‍പതോളം രാജ്യങ്ങള്‍ ഇതിനെ എതിര്‍ക്കുകയും നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.. എന്നിട്ടും നമ്മുടെ ഭരനാധികാരികളുടെ കണ്ണു തുറ്ക്കുന്നില്ല,,അവര്‍ ഇനിയും മരണങ്ങള്‍ക്കയി കാതോര്‍തിരിക്കയാനു..പുതു തലമുറയുടെ നാശത്തിനായ് കണ്ണും നട്ടിരിക്കുന്നു..ഈ പിഞ്ചു പൈതങ്ങളുടെ കണ്ണിലെ നിസ്സഹായത കാണാന്‍ കഴിയാത്ത കണ്ണുകള്‍ കണ്ണുകളല്ല, അവ രക്ത ഗന്ധമുള്ള തീക്കനലുകളാണ്, അവരുടെ ദീന രോദനം കേള്‍ക്കാന്‍ കഴിയാത്ത കാതുകളല്ല, അത് സ്വേച്ചാധിപതികളുടെ കര്‍ണ്ണ പടങ്ങളാണ്!!! അവരുടെ ഹ്രിദയ നൊമ്പരം മനസിലാക്കാത്ത ഹ്രിദയം മാനുഷികമല്ല,,,അതു പൈശാചികമാണു..

നാം ഒന്നിച്ചു ഭരണാധികാരികളുടെ കണ്ണൂ തുറപ്പിക്കുക..ഇനിയും നമുക്ക് അപൂര്‍ണ്ണരായ കുഞ്ഞനുജന്മാരും അനിയത്തിമാരും ഉണ്ടാവാതിരിക്കാന്‍ നമുക്കണി ചേരാം.."നമ്മുടെ മണ്ണിനെ സംരക്ഷിക്കുക!! ജീവന്‍ സംരക്ഷിക്കുക!! എന്‍ഡോസല്‍ഫാന്‍ നിരോധിക്കുക!!!

(നിളാ ഫൈസല്‍ )

Monday, 25 April, 2011

മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്: യു ഏ ഇ ബ്ലോഗേര്‍സ് മീറ്റിനു അരങ്ങൊരുങ്ങുന്നു.......
മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്: യു ഏ ഇ ബ്ലോഗേര്‍സ് മീറ്റിനു അരങ്ങൊരുങ്ങുന്നു.......: "പ്രിയപ്പെട്ടവരേ .. മലയാളം ബ്ലോഗേര്‍സ് ചങ്ങാതികളെ... ഇപ്പോള്‍ ബ്ലോഗര്‍മാര്‍ മീറ്റ് ചെയ്യുന്ന കാലം ,എഴുത്തിലൂടെയും ,വായനയിലൂടെയും അറിഞ്ഞ ..."

Sunday, 24 April, 2011

എക്സിബിഷന്‍ യാത്ര!!!

കാലത്ത് 7.30 ന് കോയമ്പത്തൂര്‍ പാസഞ്ചര്‍ സ്റ്റേഷനിലെത്തും,, താഴെ അങ്ങാടിയില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുണ്ടവിടേക്ക്, നിളാ നദിയുടെ തീരത്ത് തലയുയര്‍ത്തി നില്‍ക്കയാണു പേരശ്ശ്നൂര്‍ സ്റ്റേഷന്‍ , മുന്‍‌‌കൂട്ടി നിശ്ചയിചതു പൊലെ ഞാനും ചങാതിമാരും കോഴിക്കോടിനു ഒരു എക്സിബിഷന്‍ കാണാന്‍ പോകാനുള്ള ഒരുക്കം, ഞങ്ങള്‍ അഞ്ചു പേരുന്ണ്ട്  ഷബീല്‍ കുറ്റിപുറത്ത് നിന്നു കയറാമെന്നു പറഞ്ഞു, പതിവു പൊലെ ജലീല്‍ അര മണിക്കൂര്‍ വൈകിയാ വരവു ,അപ്പൊഴേക്കും 7.20 പിന്നെ നേരെയോടി സ്റ്റെഷനിലെത്തലും ദേ..കയ്യെത്തും ദൂരത്തെത്തും മുന്‍പേ വണ്ട്ഇ പോകാനുള്ള ചൂളം വിളിച്ചു നീങ്ങിത്തുട്ങ്ങിയിരുന്നു, എന്തായാലും എക്സിബിഷനു പൊയെ അടങ്ങൂ.. എന്ന മട്ടില്‍ നാലു പേരും കൂടെ ഒരോട്ടോയില്‍ കയറി കുറ്റിപ്പുറം സ്റ്റേഷ്നിലെത്തി, ഷബീല്‍ അവിടെ കാത്തു നില്പ്പായിരുന്നു. ഇനി അടുത്ത ട്രയിന്‍ "ഇന്റെര്‍ സിറ്റി"യാണു അതു 8.30 നു വരും, ടിക്കറ്റ് കൗണ്ടറിന്റെ "Q" കണ്ടപ്പ തോന്നി, ഇനിയിന്നു പോകാന്‍ പറ്റില്ലെന്ന്. എന്തായലും ഒരു കൈ നോക്കമെന്നു കരുതി "Q" വില്‍ നിന്ന് ഞാനും റിയാസുമാണു വരിയില്‍ ഏകദേശം പത്തിരുപത്തിയഞ്ചു പേര്‍ ഞങ്ങളുടെ മുന്നില്‍ കാണും, അക്ഷമരായി നിന്നു ഒടുവില്‍ കൗണ്ടറിലേക്ക് 2 പേരുടെ ദൂരമെയുള്ളു, എന്തായലും ടിക്കറ്റു കിട്ടുമെന്ന സമാധാനത്തില്‍ നല്ല പോസിട്ടാനു നില്പ്പു, അപ്പഴുണ്ട് പ്രവിയോടി വരുന്നു ടാ ടിക്കറ്റ് എടുക്കണ്ട!!! ഷബീല്‍ പറഞ്ഞു കുഴപ്പമൊന്നുമില്ലാന്ന്, അവനിടക്കു പോകാറുണ്ടത്രെ..അപ്പൊഴേക്കും കൗണ്ടറില്‍ എന്റെ നമ്പര്‍ ആയിരുന്നു, ഞങ്ങളുടെ ഈ പെര്‍ഫോമെന്‍സെല്ലാം കണ്ട് പല മഹാന്മരും മഹതികളും അവിടെ നില്‍പ്പുണ്ടഅയിരുന്നു. എന്തായാലും ടിക്കറ്റ് എടുക്കതെ അഞ്ചു പേരും കൂടെ "Platform" ലൂടെ A/c ഫസ്റ്റ് ക്ളാസില്‍ കേറാനെന്ന മട്ടില്‍ നടന്നു. അപ്പൊഴേക്കും "intercity"  ഒന്നാം നമ്പര്‍ പ്ളാറ്റ് ഫോമിലേക്കു വന്നു നിന്നു, ഒന്നും നോക്കിയില്ല തൊട്ടടുത്തു കിട്ടിയ കമ്പാര്‍ട്ടുമെന്റില്‍ കയറിക്കൂടി.

വണ്ടീ പതുക്കെ നീങ്ങി തുടങ്ങി..എടക്കുളം കഴിഞ്ഞതെയുള്ളൂ അപ്പൊഴേക്കും നീലയും വെള്ളയും യൂനിഫോമിട്ട് 4 പേര്‍ വന്നു അവര്‍ റെയില്‍വെ സക്വാഡ് ആയിരുന്നു, അവരോരുത്തരായി എല്ലാരുടെയും ടിക്കറ്റുകള്‍ പരിശോധിക്കാന്‍ തുടങ്ങി, കഷ്ട്കാലമെന്നെല്ലാതെ എന്തു പറയാനാ അവരിലൊരാല്‍ എന്റടുത്തും വന്നു, ടിക്കറ്റ് കാണിക്കാന്‍ പറ്ഞ്ഞു, അയ്യോ!!! ഇനി ഇപ്പോ എന്താ ചെയ്യാ പടച്ചോനെ??ആകെ ഗുലുമാലായല്ലൊ? അപ്പള്‍ തോന്നിയ ബുദ്ധിക്ക് പറ്ഞ്ഞു "
ടിക്കറ്റ് കൗണ്ടറില്‍ ഭയങ്കര തിരക്കായിരുന്നു,  അതു കാരണം പറ്റീല" എന്നു പറ്ഞ്ഞു" എന്റെ ഈ പുളുവടിയൊക്കെ കേട്ടു കൗണ്ടറില്‍ "Q" വില്‍ നിന്നിരുന്ന പലരും ഇതൊക്കെ കണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. ഇനി വേറെ എവിടെയെങ്കിലും പോണോ ചമ്മാന്‍?..എന്തു പറഞ്ഞിട്ടും ഒരു രക്ഷയുമില്ല..ഒടുവില്‍ സെന്റിയടിച്ചു നോക്കി,,ഒരു രക്ഷയുമില്ല..അങ്ങിനെയവരുടെ കൂടെയുള്ള് ഒരുമാമന്‍ പോയി ഒരു പൊലീസ് മാമനെ കൂട്ടി വന്നു..പടച്ചോനെ ഇല്ല ഇതു പണിയായതു തന്നെ..പൊലിസ് മാമന്റെ കൂടെ പോകാന്‍ പറഞ്ഞു..എന്താ ചെയ്ക..ഇന്റെര്‍സിറ്റി എക്സ്പ്രെസ്സ് പോലെ വരിവരിയായി ഒരൊ കമ്പാര്‍ട്ടുമെന്റിനും ഇടയിലുള്ള കക്കൂസിന്റവിടെക്കു പോയി.. സക്വാഡില്‍ പെട്ട പെട്ട ഒരമ്മച്ചി ഇങ്ങിനെ പിറു പിറുക്കുന്നുണ്ട് " നിങ്ങള്‍ക്ക് ഇതിന്റെ വല്ല കാര്യവുമുണ്ട? അതിനിടയില്‍ ഒരു പാടു നേരം ടോയ്ലെറ്റിന്റെ വാതില്‍ തുറക്കാത്തത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ പുള്ളിക്കാരി പ്റഞ്ഞു "ഇതിനകത്താരോ ഒളിഞ്ഞിരിക്കുന്നുവെന്ന് തോനുന്നു ഒന്നു വിളിച്ചു നോക്കിയെ"..കതകില്‍ ഒരു പാടു മുട്ടിയപ്പോള്‍ ദേ..ഒരുത്തന്‍ .., പുറത്ത് ചാടി!! അപ്പാടെ അമ്മച്ചിയവനോട് ടിക്കറ്റ് കാണിക്കാന്‍ പറഞ്ഞു, അവന്‍ മാന്യമായി പാന്റിന്റെ പോക്കറ്റില്‍ നിന്നും ഒരു ടിക്കറ്റെടുത്ത് അവര്‍ക്കു നീട്ടി,,പക്ഷെ അതൊരു ബസ് ടിക്കറ്റായിരുന്ന!! പിന്നെയവന്റെ ബബ്ബബ്ബ..കളിയായിരുന്നു..ഇതൊക്കെ കണ്ട്ആരോ പരഞ്ഞു "ഇവന്‍ പുലിയല്ല,,പുപ്പുലിയാണെന്നു,,എന്തായലും ഞങ്ങള്‍ 5 പേരുടെയും പോക്കറ്റുകല്‍ ഞെക്കി പിഴിഞ്ഞു,,,150 നു പകരം 1500 കൊടുത്തു എക്സിബിഷന്‍ കാണാന്‍ പോയി..അദ്യത്തെയും അവസാനത്തെയും കള്ള വണ്ടീ യാത്ര!!!

(നിളാ ഫൈസല്‍ )


Sunday, 3 April, 2011

നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്‌ലിയാര്‍ അന്തരിച്ചു

നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്‌ലിയാര്‍ അന്തരിച്ചുമലപ്പുറം: കാരന്തൂര്‍ മര്‍ക്കസ് ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പലും മലപ്പുറം ജില്ലാ സംയുക്ത ഖാളിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ പ്രസിഡന്റും മുശാവറ അംഗവുമായ നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്‌ലിയാര്‍ (72) അന്തരിച്ചു. ഞായറാഴ്ച ഉച്ചക്ക് 12:30ന് പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയിലായിരുന്നു മരണം.

1986 മുതല്‍ മര്‍കസില്‍ ശൈഖുല്‍ഹദീസും വൈസ് പ്രിന്‍സിപ്പലുമായിരുന്നു. വഹാബികളുടെ അത്തൗഹീദിന് 'തൗഹീദ് ഒരു സമഗ്രപഠനം' എന്ന ഖണ്ഡനകൃതിയെഴുതി രചനാരംഗത്തു വന്നു.

മതങ്ങളിലൂടെ ഒരു പഠനപര്യടനം, മദ്ഹബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധമുറകള്‍, ഇസ്‌ലാമിക സാമ്പത്തികനിയമങ്ങള്‍, ജുമുഅ ഒരു പഠനം തുടങ്ങി നിരവധി മലയാള കൃതികള്‍ എഴുതി. മിശ്കാതിനെഴുതിയ വ്യാഖ്യാനം 'മിര്‍ഖാതുല്‍ മിശ്കാത്' പ്രധാന അറബി കൃതിയാണ്. അഖാഇദുസ്സുന്ന, ഫിഖ്ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങളും ജംഉല്‍ ജവാമിഅ്, ജലാലൈനി എന്നിവക്കെഴുതിയ വ്യാഖ്യാനങ്ങളും എടുത്തുപറയേണ്ടതാണ്.

(Courtesy: Mathrubhumi)

Popular Posts

Loading...