ഗള്‍ഫ് യുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയം, ഞാന്‍ മുന്‍പ് താമസിച്ചിരുന്ന വെട്ടിച്ചിറ അങ്ങാടിയില്‍ സദ്ദാം ഹുസൈന്റെ കൂറ്റന്‍ കട്ട് ഔട്ട് സ്ഥാപിച്ചിട്ടുണ്ട് ഇതൊക്കെ നല്ല പോലെ കണ്ടാസ്വദിക്കാന്‍ വേണ്ടി അങ്ങാടിയിലേക്ക് വന്നതായിരുന്നു, കൂടെ സുഹൃത്ത് ശിഹാബും ഉണ്ടായിരുന്നു, അവനു എന്നെക്കാളും ഒന്നര വയസിനു മൂപ്പുണ്ട്, ഞങ്ങള്‍ രണ്ടു പേരുടെ കയ്യിലും ഓല മട്ടല് കൊണ്ടുണ്ടാക്കിയ വണ്ടികളുണ്ട്, അവനു വണ്ടി അവന് തന്നെയാ ഉണ്ടാക്കാറ് എന്റെ മാസ്റ്റര്‍ വല്ല്യുമ്മയാണ് ഉമ്മയും സഹായിക്കാറുണ്ട് , അങ്ങിനെ അങ്ങാടിയില്‍ നില്കുന്ന നേരം പോലിസ് ജീപ്പ് കൂകി പായുന്ന ശബ്ദവും കേട്ടു, തിരിഞ്ഞു നോക്കുമ്പോള്‍ ദേ.. അവരിതാ തൊട്ടരികെ വന്നു വണ്ടി നിര്‍ത്തി .. ശിഹാബ് ചോദിച്ചു നിന്ടെ വണ്ടിക്ക് ടാക്സ് അടച്ചില്ലല്ലോ?? ഞാന്‍ താഴ്ന്ന സ്വരത്തില്‍ പറഞ്ഞു .. ഇല്ല!!
ഇല്ലേ.. !!! എങ്കില്‍ കാര്യം പോക്കാ... നിന്നെയും നിന്ടെ വണ്ടിയും അവരിപ്പൊ പിടിച്ചോണ്ട് പോകും !!! അവന് എന്നെ വല്ലാതെ ഭയപ്പെടുത്തി.. ഒടുവില്‍ ഞാന്‍ എന്റെ വണ്ടിയും തോളിലേറ്റി നാട്ടിലെ പ്രമാണി അരീക്കാടന്‍ ബാവക്കയുടെ വണ്ടിയെക്കാള്‍ വേഗത്തില്‍ വീട് പിടിച്ചു..വീട്ടില്‍ ചെന്ന് ഉമ്മാനോട് കാര്യം പറഞ്ഞപ്പോഴാണ് അമളി പറ്റിയ വിവരം അറിയുന്നത് മാത്രമല്ല, അനുവാദമില്ലാതെ പോയതിനു ഉമ്മാടെ വക ചൂരല്‍ പ്രയോഗവും മിച്ചം.. ഇന്നും ആ അവനെ കാണുമ്പോള്‍ ആയബദ്ധം ഒര്‍മമ വരും... കാലചക്രം ഇരുപതു വര്‍ഷം ചലിച്ചപ്പോള്‍...എല്ലാം മധുരമാം ഓര്‍മ്മകള്‍ മാത്രം.. ഇന്ന് ഞാനും അവനും പ്രവാസികളാണ്...ഓര്‍മകള്‍ക്ക് മധുരം കൂടും...
Subscribe to:
Post Comments (Atom)
Popular Posts
-
കടപ്പാട്: മനോരമ ഓണ്‍ലൈൻ സ്റ്റോറി : ഫർഷാദ് എം സി പേരശ്ശനുർ
-
ജീവിതം പള്ളിച്ചുമരിലെ - മുള്ളാണിയില്‍ തൂങ്ങിയാടും, കലണ്ടറിന് താളുകള്‍ ഓരോന്നായ്- പിച്ചി ചീന്തി ചവട്ടുകൊട്ടയിലെരിയവേ, നെടു...
-
നിങ്ങളിപ്പോ കരുതും എല്ലാമിപ്പോ തീരുമെന്ന്,,എന്നാല്‍ നിങ്ങള്‍ക്കു തെറ്റി, ഇതൊക്കെ ഒരുപാട് കണ്ടതാ,,ചിലപ്പോള്‍ ചിലര്‍ അര്‍ദ്ധരാത്രി കുട...
-
'അവന്റെ ഹൃദയം മരിച്ചു' 'അവന്റെ മനസ്സും മരിച്ചു' 'അവനും മരിച്ചു കൊണ്ടിരിക്കുന്നു' "പ്രഭ ചൊരി...
-
ലോക ചരാചരങ്ങള്‍ പടയ്ക്കാന്‍ കാരണഭൂതരായ പ്രവാചകന് മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ ജന്മദിനാശംസകള്... കരുണ്യത്തിന്റെയും ക്ഷമയുടെയും ഉറവിടമായ ന...

Gr8 and the article look me also to my memmories, i do remember Sadam's cutout bcos my mom's house was in Punnathala- Shakeer
ReplyDeleteചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.. :)
ReplyDelete