Monday, 10 January 2011

എഞ്ചിന്‍ പൊട്ടിയ വണ്ടി !!!

"എഞ്ചിന്‍ പൊട്ടിയ  വണ്ടി " കേട്ടാല്‍ തോന്നും എഞ്ചിന്‍ പൊട്ടിയതാണെന്ന്, അന്ന് പരപ്പനങ്ങാടിയിലാണ് ആ ട്രെയിന്‍ നിന്നത്, ഉമ്മയുടെയും ഉപ്പയുടെയും കൂടെ ഞാനും "എഞ്ചിന്‍ പൊട്ടിയ" ട്രെയിനില്‍ ഉണ്ട്, അന്നൊക്കെ ഇങ്ങിനെ പറയുന്നത് കേട്ടപ്പോള്‍ എന്തോ സംഭവമെന്ന് തോന്നി, പിന്നീടാണ് കാര്യം മനസിലായത് ട്രെയിനിന്‍റെ  യന്ത്രത്തിനെന്തോ തകരാറ് പറ്റിയതാണെന്ന്, ചെറുപ്പം തൊട്ടേ യാത്രകള്‍ എനിക്ക് നല്ല ഹരമാണ് പ്രത്യേകിച്ചും ട്രെയിന്‍ യാത്ര, റെയില്‍ പാത ഉള്ളിടമാണോ എങ്കില്‍ മിക്ക യാത്രയും ട്രെയിനില്‍ തന്നെ!! യാത്രകളുടെ ഓര്‍മകളില്‍ ഒരിക്കല്‍, തിരുവനന്തപുരത്തിന്  പോയതായിരുന്നു, കൂടെ ജ്യേഷ്ട പുത്രനായ റിയാസുമുണ്ട്, ട്രെയിന്‍ കയറാനായി വളാഞ്ചേരി നിന്നും ഗുരുവായൂര്‍ വരെ ബസില്‍ കയറിപോയി ഗുരുവായൂരില്‍ നിന്നും രാത്രി വണ്ടി കയറി, ഏകദേശം തിരുവനന്തപുരം എത്താന്‍ അല്പം ദൂരമേ ഉണ്ടായിരുന്നുള്ളു, സുഖമായൊരു നിദ്ര !!,, ഞാനും കൂടെ അവനും !! ഒടുവില്‍ ഉറക്കം തെളിഞ്ഞപ്പോള്‍ തൊട്ടടുത്തിരുന്ന ചേട്ടനോട് തിരുവനന്തപുരമെത്തിയോ  ചേട്ടാ??  "ഇല്ല മക്കളെ ഇനി നാളെ എത്തും"  വണ്ടി തിരുവനന്തപുരം വിട്ടിട്ട് നേരം ഒത്തിരിയയെന്നു  പറഞ്ഞു,, തൊട്ടടുത്ത സ്റ്റേഷനില്‍ ചാടിയിറങ്ങി അവിടെ നിന്നും ടാക്സി പിടിച്ചാണ് പിന്നെ തരികെ പോന്നത്.

ഇനിയുമെത്ര  അനുഭവങ്ങള്‍ ... ദൈവവിധിയുണ്ടേല്‍.. കുറിച്ചിടാം  ...

2 comments:

Popular Posts