Saturday, 8 January, 2011

പറങ്കി മാവിലെ പുളിയുറുമ്പ്


വെട്ടിച്ചിറ പൂളമംഗലം യുപി സ്കൂളില്‍ നാലാം തരത്തില്‍ പഠിക്കുന്ന കാലം, രമണി ടീച്ചറായിരുന്നു  ക്ലാസ്സ്‌ ടീച്ചര്‍, ടീച്ചറുടെ കയ്യില്‍ നിന്നും ചൂരല്‍ മിട്ടായി   മേടിക്കത്തവരായി ആരുമുണ്ടാകില്ല, എന്തായാലും ഹോം വര്‍ക്ക്‌ ചെയ്യാത്ത പേടിയിലാണ് പോകുന്നത്.. മാത്രമല്ല സ്കൂളിലേക്ക് പോകുമ്പോള്‍ തന്നെ നേരം ഒത്തിരി വൈകിയിരുന്നു.. സ്കൂളിനടുത്ത് എത്തിയപ്പോ ക്ലാസ്സില്‍ പഠിക്കുന്ന മുസ്തഫ തിരികെ വരുന്നത് കണ്ടു, അവനോടെ കാര്യം തിരക്കിയപ്പോള്‍ പറഞ്ഞു ,,ക്ലാസ്സില്‍ അകെ അടിയുടെ  പൂരമാ.. നിങ്ങളിപ്പോ പോയാല്‍ നിങ്ങള്‍ക്കും വയറു നിറയെ കിട്ടും..ഇത് കേട്ടപ്പോള്‍ഒരു നിമിഷം അന്തിച്ചു നിന്ന്.. ഹോം വര്‍ക്ക്‌ ചെയ്യാത്ത കാര്യം കൂടി ഓര്‍ത്തപ്പോള്‍ ചുവന്ന കൈപടമോന്നു നോക്കി നെടുവീര്‍പ്പിട്ടു..അടിയുടെ ചൂടലോചിച്ചപ്പോള്‍   പിന്നെയൊന്നും ഓര്‍ത്തില്ല നേരെ തിരിച്ചു..വീട്ടിലേക്കുള്ള വഴിയെ.. വീട്ടിലേക്ക് പോകാനും ഭയം ഉമ്മന്ടെ അടി ഓര്‍മ്മ വന്നു !! ചുരുക്കിപറഞ്ഞാല്‍  ചെകുത്താനും കടലിനുമിടയില്‍..പിന്നെയാണാ കുബുദ്ധി തോന്നിയത് ഉച്ചക്ക് കഴിക്കാനുള്ള ചോറ് വഴിയിലിരുന്നു കഴിച്ചു, കുറച്ചു സമയം അവിടവിടെ ചുറ്റിപ്പറ്റി , അപ്പോഴേക്കും ഉച്ചയായി, ഇനിയും മൂന്നു മണിക്കൂര്‍ ബാക്കിയാ, അങ്ങിനെ വീടിനടുത്ത പറങ്കി മാവില്‍ കയറി..ഹയ്യോ!!! അതിനുമുകളില്‍ പുളിയുറുമ്പുകള്‍ സ്വൈര വിഹാരം നടത്തുകയായിരുന്നു, അതിക്രമിച്ചു കയറിയ എന്നെ പുളിയുറുമ്പ് കൂട്ടം നല്ല പോലെ സ്വീകരിച്ചു...അവറ്റകളുടെ കടിയില്‍ ഞാന്‍ മതി മറന്നു നില്‍കുമ്പോഴതാ എന്‍റെ  അയല്‍വാസി പശുവിനെ കെട്ടിയിടാന്‍ വന്നതവ്ട്ടെ ഞാനിരിക്കുന്ന പറങ്കി മാവില്‍,,ഏതായാലും എന്‍റെ നല്ല കാലമെന്നു പറയമെല്ലോ അദ്ദേഹം നേരെ എന്നെയാണ് കണ്ടത്, പുള്ളിക്കാരന്‍ ഉമ്മനെ വിവരമറിയിച്  തന്‍റെ കര്‍ത്തവ്യം   വളരെ ഭംഗിയായി നിര്‍വഹിച്ചു, ഉമ്മയുടെ വക എനിക്കും വയറു നിറയെ ....

6 comments:

 1. tirudanmammad_from koottam15 February 2011 at 8:40 AM

  ആശാന്‍ ചെറുപ്പത്തില്‍ കുറെ വികൃതി കാട്ടിയല്ലോ ഹി ഹി ഹി ഉമ്മാക്ക് നിങ്ങളെ തല്ലാനെ നേരം കാണൂ അല്ലെ. എന്തായാലും രചനകള്‍ വഴി തമാശ അനുഭവവും ബാല്യവും പങ്കിടുന്നതില്‍ നന്ദി കേട്ടോ ഇനിയും വരിക പശു കുത്തിയതും ഉറുമ്പിന്‍ കടികളും ആയി ഹി ഹി ഹി

  ReplyDelete
 2. thalatherichapayyan@yahoo.com15 February 2011 at 8:41 AM

  Hiii

  ReplyDelete
 3. സംഗതി കൊള്ളാട്ടോ.. കയ്യിലിരുപ്പു ഇപ്പോഴുമുണ്ടോ.. :)

  ReplyDelete

Popular Posts

Loading...