Saturday, 7 May, 2011

യു എ ഇ ബൂലോഗ സമ്മേളനം..ഒടുവില്‍ ഇന്നലെ അതും സംഭവിച്ചു..ജീവിതത്തില്‍ ആദ്യമായി ബൂലോഗരുടെ മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചു,,,ഞാനെന്റെ ബാപാനേം കൂട്ടിയാ ബൂലോക മീറ്റിനു വന്നത് ബൂലോക മുത്തഛന്മാര്‍ മുതല്‍ ഞാനടക്കമുള്ള പല കിടാങ്ങളെയും കാണാന്‍ സാധിച്ചു,,ഷബീര്‍ കോഴിക്കോട് , ശ്രീജിത് കൊണ്ടോട്ടി, ആളവന്താന്‍ , ഇസ്മാഈല്‍ ചെമ്മാട്,വാഴക്കോടന്‍ ,ശ്രീ കുട്ടന്‍ എന്നിവരുടെയൊക്കെ തനി നിറം കണ്ടു..ഒപ്പം എന്റെ നാട്ടുകാരന്‍ മുസ്തു കുറ്റിപ്പുറത്തിനെയും കാണാന്‍ കഴിഞ്ഞു..ആ പിന്നെ നമ്മളെ മലയാളം ബ്ളോഗര്‍മാരുടെ ഗ്രൂപ്പ് മുതലാളി ഇംതി മസ്താന്‍ ഇറാഖില്‍ നിന്നും പറന്നെത്തിയതും  നല്ല അനുഭവമായി..,,,സാബീല്‍ പാര്‍ക്കിലെ പച്ചപുല്‍ത്തകിടിയില്‍ യു എ ഇ ലെ ബൂലോഗന്മാരൊത്തു കൂടിയപ്പോള്‍ അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതത്തിലെ വേറിട്ടൊരനുഭവമായി..ഇത്തം മീറ്റുകള്‍ സമൂഹത്തിനു ഗുണകരമാവും തരത്തിലേക്കുള്ള വഴിമാറും എന്നെനിക്കു തീര്‍ച്ചയാണ്, അതെനിക്കു വളരെ ഏറെയൂര്‍ജ്ജം നല്‍കുന്നു.

 ഇത്രയൊക്കെയായാലും, എന്റെ മനസിനെ വിഷമിപ്പിച്ച ചില സന്ദര്‍ഭങ്ങളും ഉണ്ടായി, അതൊന്നും ഞാന്‍ പറഞ്ഞു വിവാദങ്ങള്‍ സ്രിഷ്ടിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല..ഇതിനോടു കൂടെ   വല്ല്യ  ബ്ലോഗാശാന്മാരോടെനിക്കൊരഭ്യര്‍ത്ഥയുണ്ട്, കുഞ്ഞു ബളോഗര്‍മാര്‍ വല്ല അഭിപ്രായമോ നിര്‍ദ്ദേശമോ വച്ചാല്‍ അവരെ തരം താഴ്താനോ, കൊച്ചാക്കാനോ ശ്രമിക്കതിരിക്കാന്‍ ശ്രദ്ധിക്കണം കൂടതെ അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കി അവരെ പ്രാപ്തരാക്കാന്‍ ശ്രമിക്കണം ഇതെന്റെ അഹങ്കാരമല്ല..എളിമയോടെയുള്ള അഭ്യര്‍ത്ഥന മാത്രം!!! എന്തോ..പറയാതിരിക്കാന്‍ തോന്നി പക്ഷെ..എന്റെ കുരുത്ത്ം കെട്ട മനസ്സ് അനുവദിക്കുന്നില്ല,,ഇന്നലെ നടന്ന മീറ്റില്‍ പങ്കെടുത്ത ആര്‍ക്കെങ്ക്ലും    ഇത്തരമൊരു വികാരമുണ്ടായെങ്കില്‍ എന്താണത്?? മെസ്സേജ് മാത്രം അയക്കുക..കൂടാതെ ഈ മീറ്റിനു പിന്നില്‍ അണിനിരന്ന എല്ലാര്‍ക്കും ആശംസകളോടെ എന്റെ നന്ദി അറിയിക്കുന്നു..ഒപ്പം ഇരാഹ്കില്‍ നിന്നും നാട്ടില്‍ പോകും വഴി ദുബൈലെത്തി ഈ മീറ്റിന്റെ മാറ്റു കൂട്ടിയ ഇംതിക്കും ഞാന്‍ നന്ദി പറഞ്ഞു കൊള്ളട്ടെ!!!!


(നിളാ ഫൈസല്‍ )

10 comments:

 1. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടു ഒരു കാര്യം ചെയ്യുവാൻ നമുക്കു കഴിയുമോ. നല്ലരീതിയിൽ ഇടപെട്ട ഒരുപാടു പേർ അത് ഒരനുഗ്രഹമല്ലെ.. ആരീതിയിൽ കണ്ടാൽ എന്തു കൊണ്ടും നമ്മുടെ ഈ മീറ്റ് ഉപകാരപ്രദവും അല്ലെ. നമുക്കങ്ങിനെ കാണാം.. എന്തെയ്.. പോസ്റ്റിനു ആശംസകൾ

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ജഫൂ..ഞാന്‍ പരാതി പറഞ്ഞതല്ല !!!

  ReplyDelete
 4. കമന്റിയതിനു നന്ദി സമീര്‍ ഭായ്..വീണ്ടും കമന്റുക..

  ReplyDelete
 5. ഞാന്‍ നല്ല വെളുത്തിട്ടല്ലെ ഫൈസല്‍?...
  പിന്നെ... ഒരു വലിയ പരിപാടി നടക്കുംബോള്‍ ഇതെല്ലാം സ്വാഭാവികം മാത്രം. ഞാന്‍ ഉറപ്പ് തരുന്നു. മീറ്റില്‍ പങ്കെടുത്ത 99% ആള്‍ക്കാരും സംതൃപ്തരാണ്. ഇന്നലെയും ഇന്നും നമ്മള്‍ക്ക് കിട്ടികൊണ്ടിരിക്കുന്ന പ്രോത്സാഹനങ്ങള്‍ അതിന് തെളിവാണ്.

  ReplyDelete
 6. ഷെബീ,,എനിക്കു "തിരിപ്പതിയാണേ!!!, ഞാന്‍ ഉദ്ദേശിച്ചതു ഇംതിക്കു നല്ലോരു സ്വീകരനം കൊടുക്കാന്‍ സാധിച്ചില്ല..അത്ര മാത്രം..ബാക്കിയെല്ലാം അടി പൊളി..

  ReplyDelete
 7. ഫൈസല്‍.. നേരില്‍ കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ വളരെ അധികം സന്തോഷം ഉണ്ട്. പിന്നെ ആ "തനിനിറം" എന്താണ് എന്ന് മനസ്സിലായില്ല. വ്യക്തമാക്കുമല്ലോ? എനിക്ക് അന്നും ഇന്നും ഒരു ഇരുനിറം ആണ്. അതെന്നെ കണ്ടപ്പോള്‍ തന്നെ തോന്നിയില്ലേ? :):)

  ReplyDelete
 8. എന്‍റെ ആദ്യത്തെ മീറ്റ്,,,ഒരുപാട് പുലികള്‍ക്കിടയില്‍ ഒരെലിയായി ഞാനിരുന്നു,,, എന്തൊക്കേ പറഞ്ഞാലും മീറ്റ് ഞമ്മക്ക് പെരുത്തിഷ്ടായി,,,

  ReplyDelete
 9. സാരമില്ല ഫൈസലെ.
  ഇതൊക്കെ സാധാരണ അല്ലേ. ഇംതിക്കും മനസിലാവും നമ്മുടെ അന്നത്തെ തിരക്ക്.

  ReplyDelete

Popular Posts

Loading...