Wednesday 11 May, 2011

കാണാന്‍ പോണ പൂരം!!!

മെയ് 13 ലേക്ക് കണ്ണും നട്ട് നേതാക്കള്‍ ... കൂടെ കസേരയിലേക്കും..അന്നു ചിലരെ ബിപി കൂടി ആശുപത്രിയിലാക്കേണ്ടി വരും മറ്റു ചിലര്‍ തല ചുറ്റി തറയില്‍ വീഴും..പിന്നെയും ചിലര്‍ മൂക്കറ്റമല്ല,,തലമുടി വരെ ആനമയക്കിയിലും മറ്റും മുങ്ങി..പഡോ!!! എന്റമ്മൊ.. ഇതിനൊക്കെയിടയിലും ചിലരുണ്ട്, എന്റെ നാട്ടില്‍ ഒരു പഴ്ഞ്ചൊല്ലുണ്ട്  " കുന്നു കുലുങ്ങിയാലും കുഞ്ഞാത്തു കുലുങ്ങില്ല!!!" എന്ന കണക്കെ,, ജയിച്ചാല്‍ ആര്‍മാദം കൊണ്ടര്‍മാദം,,തോറ്റാലോ...പാര്‍ട്ടീലെ ആരെങ്കിലുമൊന്നു ജയിച്ചാല്‍ മതി അതുംകൊണ്ടര്‍മാദം,,,എന്നാലും കുഞ്ഞാത്തൂന്റെ കാര്യോ പോലെ ഒരുകുലുക്കവുമില്ല,,,ഒരു പൊടിക്ക് വിട്ട് കൊടുക്കില്ല ,, ബാനറയിച്ച് ടൗസര്‍ തൈപ്പിച്ച് കൊടുത്താലും ഹേ..ഹേ..മൂപ്പര്‍ക്ക് ഒരു കുഴപ്പോമില്ല..പിന്നേം പിന്നേം കാണാം പല തരം "പെര്‍ഫോമന്‍സുകള്‍ "  




തിരഞ്ഞെടുപ്പിനു ശേഷം ഫലം വരേയുള്ള ഓരോ ദിന രാത്രങ്ങളും കുട്ടി നേതാക്കന്മാര്‍ക്കം  മുത്ത്ച്ഛന്‍ നേതാക്കന്മാര്‍ക്കും ഓരോ കൊല്ലം തീരണ മേനിയാണ്. മറ്റൊരു തരത്തില്‍ പണ്ടു പത്താം തരം പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന കുട്ടികളെ പോലെയുള്ള മാനസികാവസ്ഥയായിരിക്കും. ഒടുവില്‍ വിജയിച്ചാല്‍ പിന്നെ!! ദൈവമെ!! വാഗ്ദാനങ്ങള്‍ എന്തൊക്കെയാ നല്‍കീത്?? ഈ ജന്മം മുഴുവന്‍ ഭരിച്ചാലും നടപ്പിലാക്കാന്‍ പറ്റാത്തത്ര "ഓഫറുകാളാ" മിക്കതും,,പ്രചരണയോഗങ്ങളില്‍ തന്നെ കൂകി വിളിക്കാന്‍ വന്ന അന്യ പാര്‍ട്ടിക്കാരെ കണ്ടു സ്വന്തം പാര്‍ട്ടിക്കാര്‍ ജയ് വിളിക്കാണെന്നു പാവം തെറ്റിദ്ധരിച്ച് ഓഫ്ഫറിയതാ മുഴുവനും, അതിനു കാശിന്റെ ചിലവൊന്നുമില്ലല്ലോ...തലയൊന്നിനു ഒരു ലക്ഷം ക യുടെ ഇന്‍ഷുറന്‍സ്,,,ന്റെമ്മോ!!! മൂന്ന് കോടി ജനസംഖ്യ യുള്ള കേരളത്തിലാ ഈ ഓഫ്ഫര്‍ .മറ്റൊരു വാഗ്ദാനം  പണിക്ക് പോകാതെ തേരാ പാര അലഞ്ഞ് നടക്കുന്നവര്‍ക്ക് മാസാമാസം സൗജന്യ ശമ്പളം,,,ഇതൊക്കെ ഇതില്‍ പെട്ട സാമ്പിളുകള്‍ മാത്രം, കേരളത്തിലെ . ഒരു കോടി മുടക്കി റോഡില്‍ വാഴ നട്ട കുണ്ടും കുഴിയും തീര്‍ക്കാന്‍ പറ്റാത്ത ഇവറ്റകളാ ഇത്തരം യമണ്ടന്‍ വഗ്ദാനങ്ങള്‍ നല്‍കുന്നത്, അല്ലാ!!! എനിക്കറിയാന്‍ മേലാഞ്ഞി ചോദിക്കുവാ,,,ചന്ദ്രയാന്‍  വരെ വിജയമാക്കന്‍ കഴിഞ്ഞ മലയാളി..എന്തെ ഈ രഷ്ട്രീയത്തിലെ ബഡായി നേതാക്കളെ തിരിച്ചറിയാത്തത്,



പണ്ടു ഖത്തര്‍ ശൈഖ് പറഞ്ഞതായി അരോ പറഞ്ഞത് കേട്ടു,," ഇവിടെയുള്ള ഓരോ താബൂക്ക് പൊക്കി നോക്കിയലും അവിടെ ഉറുമ്പിനു പകരം "മലബാരിയെകാണാമെന്ന" ലോകത്തിന്റെ സകല മുക്കിലും മൂലയിലും പല നാടിലും സര്‍ക്കാറിന്റെ തലപ്പത്തിരുന്ന് ഭരണം നടത്തുന്നത് വരെ ഇപ്പറഞ്ഞ "മലയാളീസ്" ആണ്. പക്ഷെ സ്വന്തം നാട്ടിലെത്തിയാല്‍ ഇതൊന്നും കാണില്ല..ആ എന്റെ പൊളിറ്റിക്സ് മുത്ത്ച്ഛാ എവിടുന്നാ ഒരുത്തരം കിട്ടുക??.ഇല്ല ഇല്ല,,,ഇങ്ങിനെ പോകുന്നുവെങ്കില്‍ നമ്മുടെ നാടു ഒരിക്കലും നന്നാവാന്‍ പോണില്ല..എങ്കിലും പ്രതീക്ഷ കൈവിടാതെ ജീവിച്ച് പോകാം,,എന്നേങ്കിലും ഒന്ന് നന്നാവുമെന്നു കരുതി ആശ്വസിക്കാം കാരണം അറബിനാട്ടീലെ കഞ്ഞിലെ ഉപ്പും വറ്റും കുറഞ്ഞ് കുറഞ്ഞ് വരുന്നു വെന്നാ പൊതു സംസാരം, കേരളത്തിലേക്കു തന്നെ മടങ്ങി ചെല്ലേണ്ടതല്ലേ..ഇല്ലാ കൂടുതലൊന്നും ഞാന്‍ പറ്യില്ല..





ഏതായാലും ഇന്ത്യാ മഹാരാജ്യത്തിലെ ഏറ്റവും പ്രഭുദ്ധരായ വോട്ടര്‍മാരുള്ള കേരള സംസ്ഥാനത്തിലെ ഈ വരുന്ന പതിമൂന്നിനുള്ളാ ഫലം പതിവു പോലെയുള്ള കള്ളനും പോലീസും കളിയാണെന്നു വിലയിരുത്തല്‍ ഉണ്ടായിട്ടില്ല... കാത്തിരുന്നു കാണാം...
ആരും പ്രഷര്‍ കൂട്ടണ്ട!!! കുറക്കുകയും വേണ്ട!!!


(നിളാ ഫൈസല്‍ )

2 comments:

  1. പ്രഷര്‍ കൂട്ടിയാലും കുറച്ചാലും കഞ്ഞി കുമ്പിളില്‍ തന്നെ. കാത്തിരിക്കാം ഒരു മാറ്റം വരാത്രിക്കില്ലല്ലോ.. ആശംസകള്‍..

    ReplyDelete
  2. malayalam live tv
    asianet
    indiavision
    manorama tv
    www.tv.adpost123.com

    ReplyDelete

Popular Posts