മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സ്വകാര്യ ആഡംഭര ഉല്ലാസ നൗക "AL DIMAS"ലോഞ്ച് ചെയ്തു
മിഡില്‍ ഈസ്റ്റിലെ ഏറ്റെവും വലുതും വിലയേറിയതുമായ സ്വകാര്യ ആഡംഭര ഉല്ലാസ നൗക "AL DIMAS" ഇന്നു ഷാര്‍ജയില്‍ ലോഞ്ച് ചെയ്തു. എണ്‍പത്തഞ്ച് ദശലക്ഷം യു എ ഇ ദിര്‍ഹമാണ്‍ ഇതിന്റെ വില ഏകദേശ്ം നൂറ്റി ഇരുപത് കോടി രൂപയോളം വരും. യു എ ഇ പൗരനായ ഷാര്‍ജ നിവാസി റഷീദ് അലി ദിമാസിന്റെ ഉടമസ്ഥതയിലുള്ള ഈ നൗക രൂപകല്പന ചെയ്തത് തിരുവനന്തപുരം സ്വദേശിയും ദുബൈയില്‍ നോട്ടീക്കല്‍ ലൈന്‍സ് എന്ന മറൈന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറും ആര്‍കിടെക്ടറുമായ ക്രിഷ്ണ കുമാറാണ്. നിരവധി വര്‍ഷത്തെ പരിചയമുള്ള ഇദ്ദേഹം ഇത്തരതിലുള സംരംഭങ്ങല്‍ക്കു ചുക്കാന്‍ പിടിച്ചിട്ടുണ്ട്. 
2006 ലാണ് ഇതിന്റെ നിര്‍മാണ പ്രവര്‍തതനമാരംഭിച്ചത് ഷാര്‍ജയിലെ സാലെം ക്രാഫ്റ്റ് എന്ന കമ്പനിയാണ് ഇതു നിര്‍മ്മിച്ചത് നാല്പത് വിദഗ്ദ തൊഴിലാളികളുടെ ആറു വര്‍ഷത്തെ പ്രയത്നമാണ് ഇതിനു പിന്നില്‍ (ഏകദേശം ആറു ലക്ഷത്തി നാല്പതിനായിരം മനുഷ്യ മണിക്കൂര്‍) മൂന്ന് നിലകളുള്ള ഇതിന്റെ നീളം 51 മീറ്ററാണ് വീതി 11 മീറ്ററും, 2400 കുതിര ശക്തിയുടെ രണ്ടു ജെര്‍മന്‍ എഞ്ചിനുകളാണു ഇതില്‍ ഘടിപ്പിചിട്ടുള്ളത് 250 കിലോവോള്‍ട്ടിന്റെ രണ്ടു ജെനറേറ്ററുകളും ഇതില്‍ ഘടിപ്പിചിട്ടുണ്ട്. 16കിടപ്പുമുറികള്‍,8 സന്ദര്‍ശക മുറികള്‍, 4 VIP മുറികള്‍ 3 ക്യാബിന്‍ ക്രൂ മുറികള്‍, ഒരു ഓണേര്‍സ് റൂം ഇവയൊക്കെ ഇതില്‍ സൗകര്യപ്പെടുത്തീട്ടുന്ട് അതിനു പുറമെ ജിം, ഹെലിപാഡ്, ലിഫ്റ്റ്, കിച്ചണ്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.
(നിളാ ഫൈസല്‍ )























മലപ്പുറം: കാരന്തൂര്‍ മര്‍ക്കസ് ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പലും മലപ്പുറം ജില്ലാ സംയുക്ത ഖാളിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ പ്രസിഡന്റും മുശാവറ അംഗവുമായ നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്‌ലിയാര്‍ (72) അന്തരിച്ചു. ഞായറാഴ്ച ഉച്ചക്ക് 12:30ന് പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയിലായിരുന്നു മരണം. 








