Tuesday, 15 February 2011
Monday, 7 February 2011
മകളേ!!! മാപ്പ്!!! മാപ്പ് !!
സൗമ്യാ ..നീ ഈ സമൂഹത്തിനു മാപ്പ് നല്‍കൂ..അവജ്ഞയുടെയും അവഹേളനത്തിന്റെയും സ്വാര്‍ത്ഥതയുടെയും ക്രൌര്യം നിറഞ്ഞ കണ്ണിലൂടെ എന്തിനെയും നോക്കി കാണുന്ന ഈ സമൂഹം, ഒരു നിമിഷത്തെ കഠിന ഹൃദയത്വം കൊണ്ട് നഷ്ടമായത് ഒരു ജീവന്, വിധിയെ ആര്‍ക്കും വിലങ്ങു വെക്കാന്‍ കഴിയില്ല, എങ്കിലും സൗമ്യയുടെ കാര്യത്തില്‍ സംഭവിച്ചത് അതല്ല, ഏതൊരു കാര്യവും അറിയാനും കാണാനും തിടുക്കം കൂട്ടുന്ന മലയാളിയുടെ വികലമായ ഹൃദയം ഒരിക്കല്‍ കൂടി നമ്മെ നടുക്കിയിരിക്കുന്നു, ഇന്നെല്ലാം "എനിക്ക് വേണ്ടി മാത്രം" എന്ന ചിന്തയും "സ്വന്തം കാര്യം സിന്ദാബാദ്" എന്ന അധാര്‍മിക തത്വവും മാനുഷിക സ്വഭാവഗുണങ്ങളെ ഇല്ലായ്മ ചെയ്തിരിക്കുന്നു.
സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം സംഭവങ്ങളെ നാം ഒരിക്കലും എഴുതി തള്ളാന്‍ പാടില്ല, ഇന്ന് സൗമ്യക്ക് ഇത് സംഭവിച്ചെങ്കില്‍ നാളെയുടെ സ്ഥിതി ഇതിലും പരിതാപകരമാകുകയെ ഉള്ളൂ.. അതൊരു നല്ല സൂചനയല്ല..മറ്റു പലരും പറയുന്നതുപോലെ "മൃഗത്തെ പോലും ലജ്ജിക്കുന്ന ചെയ്തി" എന്നുപോലും എനിക്കിത്തരം സംഭവങ്ങളെ ഉപമിക്കാന്‍ കഴില്ല കാരണം ദൈവത്തിന്റെ സ്രിഷ്ടികളിലെ സമുന്നതരായ മനുഷ്യനെ പോലെ തരം താഴ്ന്ന പ്രവര്‍ത്തി ചെയ്യാന്‍ അവയ്ക്ക് ഒരിക്കലും കഴിയില്ല.. കൂര്‍മ്മബുദ്ധിയും തിരിച്ചറിവും നല്കിയ മനുഷ്യന് ചെയ്യുന്ന ഇത്തരം പൈശാചിക കൃത്യങ്ങള്‍ നിര്‍വചിക്കാന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല, സൗമ്യക്കുണ്ടായ അനുഭവം ഇനി നമ്മുടെ സഹോദരങ്ങല്ക്കുണ്ടാവാതെ ശ്രദ്ധിക്കേണ്ടത് സമൂഹമാകുന്ന നമ്മുടെ കടമയാണ്, മംഗല്ല്യ വാര്‍ത്ത കേള്ക്കനാഗ്രഹിച്ച പെറ്റമ്മ കേട്ടത് നൊന്തു പെറ്റ തന്റെ മോളുടെ മൃഗീയവും പൈശാചികവുമായ നൊമ്പര വാര്‍ത്ത,,ഒരു കുടുംബത്തിന്റെ തണലായിരുന്ന സൗമ്യയുടെ ഗതി ഇനി നമ്മുടെ സഹോദരിമാര്‍ക്കോ മറ്റുള്ളവര്‍ക്കോ വരാതെ സൂക്ഷിക്കുക നമ്മുടെ കടമയാണ്, നമുക്കിടയില്‍ തന്നെ ഒളിച്ചിരിക്കുന്ന ഇത്തരം കാട്ടാളന്മാരെ നാം തന്നെ തിരിച്ചറിയുക..നന്മ നിറഞ്ഞ സന്തോഷം നിറഞ്ഞ ഒരു നല്ല നാളേക്ക് വേണ്ടി തന്നെക്കൊണ്ടാവുന്നത് ചെയ്യാന്‍ നമ്മളോരോരുത്തരും മുന്നോട്ടു വരിക ഞാന്‍ എന്നെ തന്നെ ഉണര്‍ത്തി നിര്‍ത്താം..നല്ല നാളേക്ക് വേണ്ടിപ്രാര്ത്ഥനയോടെ..
Please Post your Comments & Opinions.....

(നിളാ ഫൈസല്‍ )
Labels:
നൊമ്പരം
Sunday, 6 February 2011
നാടകമേ ഉലകം..!!!
നിങ്ങളിപ്പോ കരുതും എല്ലാമിപ്പോ തീരുമെന്ന്,,എന്നാല്‍ നിങ്ങള്‍ക്കു തെറ്റി, ഇതൊക്കെ ഒരുപാട് കണ്ടതാ,,ചിലപ്പോള്‍ ചിലര്‍ അര്‍ദ്ധരാത്രി കുട ചൂടും, ചിലര്‍ രാപ്പകലന്തിയോളം വെള്ളം കോരി അന്തിക്ക് കലമുടക്കും, ചിലപ്പോള്‍ ചിലര്‍ കുളം കലക്കും അതുകണ്ട് ചിലര്‍ കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കും അങ്ങിനെയങ്ങ് നീളുന്നു ചീട്ട്..വോട്ടു വണ്ടി 4 വര്‍ഷവും 11 മാസവും കട്ട മേലാകും..ഒടുക്കം വോട്ടെടുപ്പടുത്താല് പിന്നേം നിരത്തിലിറക്കും, അപ്പൊ അവയ്ക്ക് ഓടാനുള്ള ഇന്ധനം കാണില്ല,,അതൊപ്പിക്കാനായി ചില്ലറ ഗോസിപ്പുകളും ആരോപണ പ്രത്യാരോപണങ്ങളും, അതെന്നും അങ്ങിനെ തന്നെ...ആരു ഭരണത്തില്‍ വന്നാലും ആദ്യത്തെ നാലര കൊല്ലം ഒന്നും നടക്കില്ല,, അങ്ങിനെ പറഞ്ഞാല്‍ ശരിയാവില്ല, ഒന്നും ചെയ്യില്ല എന്ന് പറയാം, അവരെന്തെങ്കിലും ചെയ്യുന്നുവെങ്കില്‍ തിരഞ്ഞെടുപ്പിന് ആറു മാസം മുമ്പ് ഇറങ്ങും പിന്നെ ദിവസവും ഉദ്ഘാടനങ്ങള്‍..പൊതുയോഗങ്ങള്‍..പത്രം മറിച്ചു നോക്കിയാല്‍ അഞ്ചു പേജ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് മാത്രം വേണ്ടി വരും..അതൊക്കെയങ്ങ് തീരുമ്പോള്‍ തിരഞ്ഞെടുപ്പെത്തി..അപ്പോഴേക്കും വെള്ളം നന്നായി കലങ്ങിയിരിക്കും കിട്ടിയ തക്കത്തില്‍ കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമം... കിട്ടിയാല്‍ കിട്ടി അത്ര തന്നെ,, പണ്ടെവിടെയോ കേട്ടത് പോലെ "കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി"
വെള്ളം കലങ്ങി തെളിഞ്ഞാല്‍...ചിലര്‍ക്ക് ചാകര പോലെ..മറ്റു ചിലര്‍ വെറും കയ്യോടെ,, ഹരിശ്രീ കുറിക്കാമെന്നു മോഹിച്ചവര്‍ക്ക് മോഹം മാത്രം ബാക്കി വരും, മറ്റുചിലര്‍ അപ്പോഴും പഴിച്ചു കൊണ്ടിരിക്കും...നീയാ കാരണം..അവനാ കാരണം..അടി വാരിയ സന്തോഷത്തില്‍ വേറൊരു കൂട്ടം, എന്തൊക്കെയായാലും.... അവസാനം,,,!!!
പൊതുജനം കാലി കൊട്ടയുമായി.... മന്ധോദര വിഡ്ഢികളായി..... അടുത്ത അഞ്ചുവര്ഷമൊന്നു തീരാന്‍ കാത്തിരിക്കും എന്തെങ്കിലും കിട്ടുമെന്നാശിച്ചു കൊണ്ട്...
(നിളാ ഫൈസല്‍ )
Labels:
വര്‍ത്തമാനം
Subscribe to:
Posts (Atom)
Popular Posts
-
കടപ്പാട്: മനോരമ ഓണ്‍ലൈൻ സ്റ്റോറി : ഫർഷാദ് എം സി പേരശ്ശനുർ
-
ജീവിതം പള്ളിച്ചുമരിലെ - മുള്ളാണിയില്‍ തൂങ്ങിയാടും, കലണ്ടറിന് താളുകള്‍ ഓരോന്നായ്- പിച്ചി ചീന്തി ചവട്ടുകൊട്ടയിലെരിയവേ, നെടു...
-
നിങ്ങളിപ്പോ കരുതും എല്ലാമിപ്പോ തീരുമെന്ന്,,എന്നാല്‍ നിങ്ങള്‍ക്കു തെറ്റി, ഇതൊക്കെ ഒരുപാട് കണ്ടതാ,,ചിലപ്പോള്‍ ചിലര്‍ അര്‍ദ്ധരാത്രി കുട...
-
ലോക ചരാചരങ്ങള്‍ പടയ്ക്കാന്‍ കാരണഭൂതരായ പ്രവാചകന് മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ ജന്മദിനാശംസകള്... കരുണ്യത്തിന്റെയും ക്ഷമയുടെയും ഉറവിടമായ ന...
-
'അവന്റെ ഹൃദയം മരിച്ചു' 'അവന്റെ മനസ്സും മരിച്ചു' 'അവനും മരിച്ചു കൊണ്ടിരിക്കുന്നു' "പ്രഭ ചൊരി...