ഇതൊരു പൊന്‍പുലരിയാണു...മനുഷ്യ മനസ്സാക്ഷികളില്‍ കഠാര കുത്തിയിറക്കിയ ചെകുത്താന്മാര്‍ക്കെതിരെയുള്ള യുദ്ധം തീര്‍ന്ന പ്രതീതി,,ഒടുവില്‍ പോരാട്ടത്തില്‍ വിജയം കണ്ടെത്തിയിരിക്കുന്നു.
പല വര്‍ഷങ്ങളായി രാജാക്കന്മാര്‍ സ്വന്തം പ്രജകളെ തന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കു വേണ്ടി ബലി നല്‍കിക്കൊണ്ടിരുന്നപ്പോള്‍ അതിലൊന്നും തളരാതെ ഒടുവില്‍ പ്രജകളെല്ലാം ഒന്നിച്ചു നിന്നു പോരാട്ട്ം നടത്തി ഒടുവിലതാവിജയം പ്രജകളുടെ കൂടെ..എന്റെ രാജ്യത്തിന്റെ ഓരോ വിജയങ്ങളും എനിക്കു സന്തോഷവും ഊര്‍ജ്ജവും നല്‍കാറുണ്ട്,,അതു പോലെ തന്നെ എന്റെ രാജ്യത്തിന്റെ ഓരോ പരാജയങ്ങ്ളും എനിക്കു സന്താപവും മനഃക്ളേശവും നല്‍കാറുണ്ട്..എന്നാല്‍ ജീവിതത്തിലാദ്യമായിതാ ഞാന്‍ എന്റെ രാജ്യത്തിന്റെ പരാജയമെനിക്കു കുളിരേകിയിരിക്കുന്നു..മറു നാട്ടുകാരുടെ മുന്നില്‍ നാണം കെട്ടു പരാജിതനായി വന്ന എന്റെ രാജ്യത്തിന്റെ ദുരവസ്ഥ എനിക്കു അഹ്ളാദം നല്‍കിയിരിക്കുന്നു..
എന്‍ഡോസള്‍ഫാനെതിരെയുള്ള പ്രതിഷേധം മറു നാട്ടുകാര്‍ വരെ ഉയര്‍ത്തിയപ്പോള്‍ സാംസ്കാരിക പൈത്രികമെന്നഭിമാനിച്ച എന്റെ നാട്ടിലെ അധികാര രാജാക്കന്മാരുടെ ചെയ്തികളാല്‍ എന്റെ നാടിനേറ്റ കളങ്കത്തില്‍ എനിക്കുള്ള ദുഃഖവും ഞാന്‍ രേഖപ്പെടുത്തുന്നു..അതോടൊപ്പം എന്‍ഡോസ്ല്ഫാനെതിരെയുള്ള ശബ്ദം അങ്ങകലെ ജനീവയില്‍ എത്താന്‍ കാരണക്കാരായ ഒരോരുത്തര്‍ക്കും സമൂഹത്തില്‍ നല്ലതു വരാന്‍ ആഗ്രഹിക്കുന്ന ഒരു പൗരനെന്ന നിലയില്‍ ഞാന്‍ നന്ദി പറയാന്‍ അഗ്രഹിക്കുന്നു..ഐക്യം തന്നെയാണു ശക്തി!!!

(നിളാ ഫൈസല്‍ )
No comments:
Post a Comment