
വണ്ടീ പതുക്കെ നീങ്ങി തുടങ്ങി..എടക്കുളം കഴിഞ്ഞതെയുള്ളൂ അപ്പൊഴേക്കും നീലയും വെള്ളയും യൂനിഫോമിട്ട് 4 പേര്‍ വന്നു അവര്‍ റെയില്‍വെ സക്വാഡ് ആയിരുന്നു, അവരോരുത്തരായി എല്ലാരുടെയും ടിക്കറ്റുകള്‍ പരിശോധിക്കാന്‍ തുടങ്ങി, കഷ്ട്കാലമെന്നെല്ലാതെ എന്തു പറയാനാ അവരിലൊരാല്‍ എന്റടുത്തും വന്നു, ടിക്കറ്റ് കാണിക്കാന്‍ പറ്ഞ്ഞു, അയ്യോ!!! ഇനി ഇപ്പോ എന്താ ചെയ്യാ പടച്ചോനെ??ആകെ ഗുലുമാലായല്ലൊ? അപ്പള്‍ തോന്നിയ ബുദ്ധിക്ക് പറ്ഞ്ഞു "
ടിക്കറ്റ് കൗണ്ടറില്‍ ഭയങ്കര തിരക്കായിരുന്നു, അതു കാരണം പറ്റീല" എന്നു പറ്ഞ്ഞു" എന്റെ ഈ പുളുവടിയൊക്കെ കേട്ടു കൗണ്ടറില്‍ "Q" വില്‍ നിന്നിരുന്ന പലരും ഇതൊക്കെ കണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. ഇനി വേറെ എവിടെയെങ്കിലും പോണോ ചമ്മാന്‍?..എന്തു പറഞ്ഞിട്ടും ഒരു രക്ഷയുമില്ല..ഒടുവില്‍ സെന്റിയടിച്ചു നോക്കി,,ഒരു രക്ഷയുമില്ല..അങ്ങിനെയവരുടെ കൂടെയുള്ള് ഒരുമാമന്‍ പോയി ഒരു പൊലീസ് മാമനെ കൂട്ടി വന്നു..പടച്ചോനെ ഇല്ല ഇതു പണിയായതു തന്നെ..പൊലിസ് മാമന്റെ കൂടെ പോകാന്‍ പറഞ്ഞു..എന്താ ചെയ്ക..ഇന്റെര്‍സിറ്റി എക്സ്പ്രെസ്സ് പോലെ വരിവരിയായി ഒരൊ കമ്പാര്‍ട്ടുമെന്റിനും ഇടയിലുള്ള കക്കൂസിന്റവിടെക്കു പോയി.. സക്വാഡില്‍ പെട്ട പെട്ട ഒരമ്മച്ചി ഇങ്ങിനെ പിറു പിറുക്കുന്നുണ്ട് " നിങ്ങള്‍ക്ക് ഇതിന്റെ വല്ല കാര്യവുമുണ്ട? അതിനിടയില്‍ ഒരു പാടു നേരം ടോയ്ലെറ്റിന്റെ വാതില്‍ തുറക്കാത്തത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ പുള്ളിക്കാരി പ്റഞ്ഞു "ഇതിനകത്താരോ ഒളിഞ്ഞിരിക്കുന്നുവെന്ന് തോനുന്നു ഒന്നു വിളിച്ചു നോക്കിയെ"..കതകില്‍ ഒരു പാടു മുട്ടിയപ്പോള്‍ ദേ..ഒരുത്തന്‍ .., പുറത്ത് ചാടി!! അപ്പാടെ അമ്മച്ചിയവനോട് ടിക്കറ്റ് കാണിക്കാന്‍ പറഞ്ഞു, അവന്‍ മാന്യമായി പാന്റിന്റെ പോക്കറ്റില്‍ നിന്നും ഒരു ടിക്കറ്റെടുത്ത് അവര്‍ക്കു നീട്ടി,,പക്ഷെ അതൊരു ബസ് ടിക്കറ്റായിരുന്ന!! പിന്നെയവന്റെ ബബ്ബബ്ബ..കളിയായിരുന്നു..ഇതൊക്കെ കണ്ട്ആരോ പരഞ്ഞു "ഇവന്‍ പുലിയല്ല,,പുപ്പുലിയാണെന്നു,,എന്തായലും ഞങ്ങള്‍ 5 പേരുടെയും പോക്കറ്റുകല്‍ ഞെക്കി പിഴിഞ്ഞു,,,150 നു പകരം 1500 കൊടുത്തു എക്സിബിഷന്‍ കാണാന്‍ പോയി..അദ്യത്തെയും അവസാനത്തെയും കള്ള വണ്ടീ യാത്ര!!!
(നിളാ ഫൈസല്‍ )
"uppu thinnavan vellam kudikkumennu" parayunnathu veruthe alla ;D
ReplyDeleteCorrect
ReplyDelete