ഇതു ലജ്ജാവഹമാണു..മനുഷ്യ രാശിക്കു തന്നെ ഭീഷണിയായ എന്ഡോസള്ഫാനെതിരെ..യൂറോപ്യന് രാജ്യങ്ങള് വരെ ശ്ബ്ദമുയര്ത്തിയപ്പോള്‍ ലോകത്തിലെ മറ്റു രാജ്യങ്ങള്‍ക്കു മാത്രികയാകേണ്ട ഇന്ത്യ മഹാരാജ്യത്തിന്റെ പ്രധിനിധികളാല്‍ തന്നെ അതിന്റെ നിരോധനം തടയുവാനുള്ള ശ്രമം നടത്തിക്കൊണ്ട് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയാല്‍ ദുരന്ത ബാധിതരായ നമ്മുടെ സഹ ജീവികളോടുള്ള മാനുഷിക കര്‍ത്തവ്യം പോലും നിറവേറ്റാതെ അവരുടെ മാതാ പിതാക്കളുടെ കണ്ണ്നീര്‍ കണ്ടില്ല എന്നു നടിക്കുന്ന ഈ തീരുമാനം വളരെ പൈശാചികമാണു..ഇതിനകം തന്നെ ലോകത്തിലെ എണ്‍പതോളം രാജ്യങ്ങള്‍ ഇതിനെ എതിര്‍ക്കുകയും നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.. എന്നിട്ടും നമ്മുടെ ഭരനാധികാരികളുടെ കണ്ണു തുറ്ക്കുന്നില്ല,,അവര്‍ ഇനിയും മരണങ്ങള്‍ക്കയി കാതോര്‍തിരിക്കയാനു..പുതു തലമുറയുടെ നാശത്തിനായ് കണ്ണും നട്ടിരിക്കുന്നു..ഈ പിഞ്ചു പൈതങ്ങളുടെ കണ്ണിലെ നിസ്സഹായത കാണാന്‍ കഴിയാത്ത കണ്ണുകള്‍ കണ്ണുകളല്ല, അവ രക്ത ഗന്ധമുള്ള തീക്കനലുകളാണ്, അവരുടെ ദീന രോദനം കേള്‍ക്കാന്‍ കഴിയാത്ത കാതുകളല്ല, അത് സ്വേച്ചാധിപതികളുടെ കര്‍ണ്ണ പടങ്ങളാണ്!!! അവരുടെ ഹ്രിദയ നൊമ്പരം മനസിലാക്കാത്ത ഹ്രിദയം മാനുഷികമല്ല,,,അതു പൈശാചികമാണു..
നാം ഒന്നിച്ചു ഭരണാധികാരികളുടെ കണ്ണൂ തുറപ്പിക്കുക..ഇനിയും നമുക്ക് അപൂര്‍ണ്ണരായ കുഞ്ഞനുജന്മാരും അനിയത്തിമാരും ഉണ്ടാവാതിരിക്കാന്‍ നമുക്കണി ചേരാം.."നമ്മുടെ മണ്ണിനെ സംരക്ഷിക്കുക!! ജീവന്‍ സംരക്ഷിക്കുക!! എന്‍ഡോസല്‍ഫാന്‍ നിരോധിക്കുക!!!
(നിളാ ഫൈസല്‍ )
No comments:
Post a Comment