നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്‌ലിയാര്‍ അന്തരിച്ചു
1986 മുതല്‍ മര്‍കസില്‍ ശൈഖുല്‍ഹദീസും വൈസ് പ്രിന്‍സിപ്പലുമായിരുന്നു. വഹാബികളുടെ അത്തൗഹീദിന് 'തൗഹീദ് ഒരു സമഗ്രപഠനം' എന്ന ഖണ്ഡനകൃതിയെഴുതി രചനാരംഗത്തു വന്നു.
മതങ്ങളിലൂടെ ഒരു പഠനപര്യടനം, മദ്ഹബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധമുറകള്‍, ഇസ്‌ലാമിക സാമ്പത്തികനിയമങ്ങള്‍, ജുമുഅ ഒരു പഠനം തുടങ്ങി നിരവധി മലയാള കൃതികള്‍ എഴുതി. മിശ്കാതിനെഴുതിയ വ്യാഖ്യാനം 'മിര്‍ഖാതുല്‍ മിശ്കാത്' പ്രധാന അറബി കൃതിയാണ്. അഖാഇദുസ്സുന്ന, ഫിഖ്ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങളും ജംഉല്‍ ജവാമിഅ്, ജലാലൈനി എന്നിവക്കെഴുതിയ വ്യാഖ്യാനങ്ങളും എടുത്തുപറയേണ്ടതാണ്.
(Courtesy: Mathrubhumi)
No comments:
Post a Comment